കോട്ടയം : പ്രകൃതിദത്ത സ്വാഭാവിക റബ്ബറിൻ്റെ താങ്ങുവില 250 രൂപയാക്കിവർദ്ധിപ്പിച്ച ഗവണ്മെന്റിന്റെ ബഡ്ജറ്റ് പ്രഖ്യാപനം സ്വാഗതാർഹമാണ്. ഇത് കർഷകർ ഏറെ സന്തോഷത്തോടെ സ്വാഗതം ചെയ്യുന്നതായി സെൻട്രൽ ട്രാവൻകൂർ റബർ ആൻ്റ് പൈനാപ്പിൾ ഗ്രോവേഴ്സ് അസോസിയേഷൻ പ്രസിഡൻ്റ് ജോളി വാളിപ്ലാക്കൽ പറഞ്ഞു. എല്ലാ വർഷവും ഉത്പാദന ചെലവിൻ്റെയും ജിവിതവിലസൂചികയുടെയും അടിസ്ഥാ നത്തിൽ ആനുകാലിക വർധനവ് പ്രഖ്യാപിക്കുക. ഇതുമൂലം കേരളത്തിലെ റബ്ബർകൃഷിക്കാരു ടെയും അനുബന്ധ മേഖലയിലെയും ജനങ്ങളുടെ ക്രയവിക്രയശേഷി വർദ്ധിക്കുകയും ഇതിലൂ ടെയുണ്ടാകുന്ന അധിക നികുതിവരുമാനത്തിലൂടെ പുതിയ ഗവണ്മെൻ്റിൻ്റെ വികസന പ്രവർത്ത നത്തിന് ആവശ്യമായ പണം കണ്ടെത്തുവാൻ സഹായം ഉണ്ടാകും.
റബ്ബറിന്റെ ഉത്പാദനം വർദ്ധിപ്പിക്കുവാൻവേണ്ടി റെയിൻഗാർഡിംഗ്, വളം ഇടീൽ, തുരിശടി കൾ, തുടങ്ങിയവയ്ക്കാവശ്യമായ സബ്സിഡികൾ പുനരാരംഭിക്കുക, കുറഞ്ഞ തുകയ്ക്ക് കാർഷി കവായ്പ ലഭ്യമാക്കുവാനുള്ള നടപടികൾ സ്വീകരിക്കുക, റബ്ബറിൽനിന്നും റബ്ബർതടികളിൽനിന്നും കൂടുതൽ മൂല്യവർദ്ധിത വസ്തുക്കളുണ്ടാക്കാനുള്ള പരശ്രമം തുടരുക.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
റബ്ബർ ടാപ്പിംഗ് മേഖലയിലെ പ്രശ്നപരിഹാരത്തിനായി അന്യസംസ്ഥാന തൊഴിലാളികളുടെ ലേബർ ബാങ്ക് രൂപീകരിക്കുക. ചെറുകിട നാമമാത്ര കൃഷിക്കാരുടെ ടാപ്പിംഗ് ജോലി, ദേശീയ തൊഴിലുറപ്പ് പദ്ധതിയിൽപ്പെടുത്തി പ്രതിഫലം നൽകുക. റബ്ബർതോട്ടത്തിൽനിന്ന് ആഗിരണം ചെയ്യുന്നതും വികിരണം ചെയ്യുന്നതുമായ ഓക്സിജൻ/കാർബൺഡൈഓക്സൈഡ് എന്നിവ മേൽപരിഗണിച്ച് കാർബൺ ക്രെഡിറ്റ് ഫണ്ട് കൃഷിക്കാർക്ക് വിതരണം ചെയ്യുക. കൃഷിക്കാരുടെ വരുമാനം വർദ്ധിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.


