കോട്ടയം : 5 പതിറ്റാണ്ടിന് മുമ്പ് ഈ കലാലയത്തിൽ നിന്ന് അക്ഷരജ്ഞാനത്തിൻ്റെ അറിവും പേറി പടി ഇറങ്ങി പോയ സഹപാഠികളും അന്നു പഠിച്ചവരും ഒത്തു കൂടുന്നു. അൻപത് വർഷം മുൻപ് കോട്ടയം ഗവ.മോഡൽ ഹയർ സെക്കൻഡറി സ്കൂളിൽ പഠിച്ച സഹപാഠികളാണ് ജൂൺ 28 ഞായറാഴ്ച സ്കൂളിൽ ഒത്തു ചേരുന്നത്. രാവിലെ 11 മണിക്ക് സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്ന് അവർ വന്നു ചേരുന്നു. തങ്ങൾ ഇരുന്ന് പഠിച്ച ക്ലാസ്സ് മുറി, ഓടികളിച്ച സ്‌കൂൾ മുറ്റം . തങ്ങളെ പഠിപ്പിച്ച ഗുരുക്കൻ മാരുടെ ഓർമ്മകൾ തിങ്ങിനിറയുന്ന സകൂൾ അങ്കണത്തിൽ അവർ ഒരു ദിവസം ചിലവഴിക്കുന്നു. ഒരുപക്ഷെ ഈ കലാലയത്തിൽ ആദ്യമായി ആയിരക്കും 50 വർഷങ്ങൾക്കപ്പുറം പഠിച്ചവർ ഒത്തു കൂടുന്നത്. സകൂൾ കാലഘട്ടത്തിന് ശേഷം അവരിൽ പലരും ആദ്യമായിട്ടാണ് കണ്ടു മുട്ടുന്നത്. അതിൽ ജീവിതത്തിൻ്റെ നാനാ തുറകളിൽ പ്രവർത്തിച്ച് വിശ്രമ ജീവിതം നയികുന്നവരും ഇന്നും വിവിധ മേഖലകളിൽ പണി എടുക്കുന്നവരും ഉൾപ്പെടുന്നു. ഈ ഹൃദയ സംഗമത്തിലേക്ക് ആ കാലഘട്ടത്തിൽ കൊട്ടയം ഗവഃ സ്‌കൂളിൽ പഠിച്ചവർ ആരെ ങ്കിലും പങ്കെടുക്കാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ ഈ നമ്പരിൽ ബന്ധപ്പെടണമെന്ന് അറിയിക്കുന്നു.
MOB: 9544201051
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
രാജീവ് പ്രസാദ്
ഫോട്ടോ ജേർണലിസ്റ്റ്
ടൈംസ് ഓഫ് ഇന്ത്യ
കോട്ടയം


