മത്സരത്തിനിടെ വായ പൊത്തി സംസാരിച്ചതിന് പരാഗ്വേയുടെ മിഡ്ഫീല്‍ഡറായ മിഗ്വല്‍ അല്‍മിറോണിന് റെഡ് കാർഡ്. ലോകകപ്പിൽ ആദ്യം ആയാണ് ഇത്തരത്തിൽ ഒരാൾക്ക് റെഡ് കാർഡ് കൊടുക്കുന്നത്. കളിക്കളത്തിലെ തര്‍ക്കങ്ങള്‍ക്കിടയില്‍ വായ പൊത്തി സംസാരിക്കുന്ന കളിക്കാര്‍ക്ക് ചുവപ്പ് കാര്‍ഡ് നല്കുന്ന നിയമം ഈ ലോകകപ്പിലാണ് ഫിഫ ആദ്യമായി നടപ്പിലാക്കുന്നത്. തുര്‍ക്കി താരം മെര്‍ട്ട് മള്‍ഡറിനോട് എന്തോ സംസാരിക്കുന്നതിനിടെ അല്മിറോണ് തന്റെ വായ കൈകൊണ്ട് മറച്ചുപിടിക്കുകയായിരുന്നു. മത്സരത്തിന്റെ ആദ്യ പകുതിയുടെ അവസാനമാണ് താരത്തിന് പുറത്തുപോകേണ്ടി വന്നത്.
Advertisements


