സൗത്ത് സുഡാനിൽ നിന്ന് ഉഗാണ്ട വഴി കേരളത്തിൽ എത്തിയ സ്ത്രീയുടെ എബോള ഫലം നെഗറ്റീവ്. എബോള സംശയിച്ച സ്ത്രീയെ സ്ത്രീയെ ഡിസ്ചാർജ് ചെയ്തു. പരിശോധനയ്ക്കായി പൂനയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിലേക്ക് അയച്ച രക്ത സാമ്പിളുകളുടെ ഫലമാണ് നെഗറ്റീവ് ആയത്. കടുത്ത പനിയെ തുടർന്നാണ് പാലാ സ്വദേശിനിയായ ഇവർ ആശുപത്രിയിൽ ചികിത്സ തേടിയത്. ആഫ്രിക്കൻ രാജ്യത്തുനിന്ന് വന്നതിനാൽ ഇവരെ പ്രത്യേക നിരീക്ഷണത്തിൽ ആക്കുകയായിരുന്നു.
Advertisements


