ഞങ്ങൾ ലഹരിക്കെതിര് – ഓപ്പറേഷൻ ലിറ്റിൽ തൂഫാൻ ക്യാമ്പയിന് തുടക്കം കുറിച്ചു.

അഞ്ചാലുംമൂട് :
പൊതു വിദ്യാഭ്യാസ വകുപ്പ് സംഘടിപ്പിക്കുന്ന “One Million Thoofan Goals @ World Cup 2026” സംസ്ഥാനതല ക്യാമ്പയിൻ ആരംഭിച്ചിരിക്കുകയാണ്.
അതിന്റെ ഭാഗമായി ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂൾ, അഞ്ചാലുംമൂട് ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ നേതൃത്വത്തിൽ ജൂൺ 19,വെള്ളിയാഴ്ച്ച ഓപ്പറേഷൻ ലിറ്റിൽ തൂഫാൻ പരിപാടി സംഘടിപ്പിച്ചു. കൊല്ലം കോർപറേഷൻ വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ എം. എസ്. ഗോപകുമാർ പരിപാടി ഉദ്ഘാടനം ചെയ്തു. സ്കൂൾ പ്രഥമാദ്ധ്യാപകൻ ബി.കൃഷ്ണകുമാർ, പി. റ്റി. എ.പ്രസിഡന്റ്‌ ബിജു ആർ നായർ, എസ്. എം. സി.ചെയർമാൻ ബിനുപ്രകാശ്, പി. റ്റി. എ. വൈസ് പ്രസിഡന്റ്‌ ഷംനാദ്, എം. പി. റ്റി. എ.പ്രസിഡന്റ്‌ ബിന്ദു,കൈറ്റ് മെന്റർമാരായ ജി.രശ്മി, ജീജറാണി,അദ്ധ്യാപകരായ ശ്രീനിവാസൻ, സുജിത്, പ്രശാന്തി എന്നിവർ പങ്കെടുത്തു..തുടർന്ന് അഞ്ചാം ക്ലാസ് മുതൽ പത്താം ക്ലാസ് വരെയുള്ള വിദ്യാർത്ഥികൾ ആവേശപൂർവം ഗോൾ അടിക്കുന്ന പ്രവർത്തനത്തിൽ പങ്കാളികളായി.. കുട്ടികൾ നേടിയ ഗോളുകളുടെ എണ്ണം ഓരോ ക്ലാസിലും പ്രത്യേകം ഗോൾ രജിസ്റ്ററിൽ രേഖപ്പെടുത്തി.”ഞങ്ങൾ ലഹരിക്കെതിര്” എന്ന മുദ്രാവാക്യവുമായി ഏറ്റടുത്ത ക്യാമ്പയിൻ നാട് ഒന്നടങ്കം ഏറ്റെടുത്തു.മുഴുവൻ കുട്ടികളിലേയ്ക്കും സമൂഹത്തിലേയ്ക്കും ഈ പരിപാടിയുടെ നേട്ടം എത്തിചേരുന്ന തരത്തിലുള്ള കർമ്മപദ്ധതികൾ ആവിഷ്കരിച്ചു നടപ്പിലാക്കുമെന്ന് സ്കൂൾ ഹെഡ്മാസ്റ്റർ അറിയിച്ചു.

Advertisements

Hot Topics

Related Articles