കോട്ടയം ജില്ലാ ഒളിമ്പിക് അസോസിയേഷൻ്റെ ആഭിമുഖ്യത്തിൽ ജൂൺ 23, ചൊവ്വാഴ്ച സംഘടിപ്പിക്കുന്ന ഒളിമ്പിക് ഫൺ റൺ രാവിലെ കൃത്യം 10.00 മണിക്ക് ആരംഭിക്കും. കോട്ടയം നെഹ്റു സ്റ്റേഡിയത്തിൽ നിന്ന് ജില്ലാ കളക്ടർ ഫ്ലാഗ് ഓഫ് ചെയ്യുന്ന ഫൺ റൺ നഗരത്തിലൂടെ സഞ്ചരിച്ച് തിരുനക്കര മൈതാനത്ത് സമാപിക്കും. കോട്ടയം ജില്ലയിലെ വിവിധ സ്കൂകൂളുകളിൽ നിന്നായി 3000-ത്തോളം വിദ്യാർത്ഥികൾ ഈ ഫൺ റണ്ണിൽ പങ്കെടുക്കും.
സെപ്റ്റംബറിൽ ജപ്പാനിൽ ആരംഭിക്കുന്ന ഏഷ്യൻ ഗെയിംസിന്റെ മുന്നോടിയായി, ഏഷ്യയിൽ ഏതെങ്കിലും ഒരു രാജ്യത്ത് ഒളിമ്പിക് റൺ സംഘടിപ്പിക്കണമെന്നതാണ് പതിവ്. ഇപ്രാവശ്യം ആ അവസരം ആദ്യമായി ഇന്ത്യയ്ക്കാണ് ലഭിച്ചിരിക്കുന്നത്. ഇതിൻ്റെ ഭാഗമായി ദേശീയതല പരിപാടി തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഈ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ഒളിമ്പിക് ഫൺ റൺ സംഘടിപ്പിക്കണമെന്ന് കേരള ഒളിമ്പിക് അസോസിയേഷൻ ആഹ്വാനം ചെയ്തിട്ടുണ്ട്. അതിന്റെ ഭാഗമായാണ് കോട്ടയം ജില്ലാ ഒളിമ്പിക് അസോസിയേഷൻ വിപുലമായ ജനപങ്കാളിത്തത്തോടെ ഫൺ റൺ സംഘടിപ്പിക്കുന്നത്.


