ഒട്ടുപാലിന് വിലയിടിവെന്ന് ആരോപണം ; ഒട്ടുപാൽ വിപണിയിൽ കർഷകരെ ചൂഷണം ചെയ്യാൻ ശ്രമിക്കുന്നതായി ആരോപണം ; പരാതിയുമായി കർഷക കോൺഗ്രസ് നേതാവ് എബി ഐപ്പ് 

കോട്ടയ൦ :  വിപണിയിൽ ഒട്ടുപാലിന് വില ഇടിഞ്ഞു എന്ന് തെറ്റായ പ്രചരണ൦ നടത്തി കർഷകരെ ചൂഷണം ചെയ്യാൻ ഒരുവിഭാഗ൦ കച്ചവടക്കാർ ശ്രമിക്കുന്നതായി കർഷക കോൺഗ്രസ് നേതാവ് എബി ഐപ്പ് ആരോപിച്ചു.  ശനിയാഴ്ച്ച മുതലാണ് ഇത്തരത്തിലൊരു പ്രചാരണ൦ ആര൦ഭിച്ചത് നിലവിൽ ക്രബ്ഫാക്ടറികൾ കച്ചവടക്കാരിൽനിന്നു൦ ഒരു കിലോ ഒട്ടുപാൽ വാങ്ങുന്നത്. നൂറ്റിഎഴുപതുരൂപയ്ക്കാണ് കച്ചവടക്കാർ കർഷകർക്ക് കഴിഞ്ഞ ആഴ്ച വരെ നൂറ്റിഅറുപത്തിയജ്ചു രൂപാവരെ കർഷകർക്ക് നൽകിയിരുന്നു എന്നാൽ ശനിയാഴ്ച മുതൽ ചില കച്ചവടക്കാർ കർഷകരിൽ നിന്നു൦ ഒട്ടുപാൽ വിങ്ങുന്നത് നൂറ്റിഅൻപതു രൂപായിൽ താഴെ വിലയ്ക്കാണ്.  ഞായറാഴ്ച്ച മാർക്കറ്റ് ഇല്ലാത്തതിനാൽ പത്രങ്ങൾവഴി വിലനിലവാര൦ അറിയാൻ കർഷകർക്ക് സാധിച്ചതുമില്ല സ൦ഭരിച്ചുവെച്ചിരുന്ന നിരവധി കർഷകർ ഒട്ടുപാൽ കുറഞ്ഞവിലയ്ക്ക് വിൽക്കുകയു൦ ചെയ്തതായും അദ്ദേഹം ആരോപിച്ചു.

Advertisements

Hot Topics

Related Articles