ചോഴിയക്കാട്: നന്മ റസിഡന്റ്സ് വെൽഫെയർ അസോസിയേഷന്റെ നേതൃത്വത്തിൽ കോട്ടയം ജനറൽ ആശുപത്രി സഞ്ചരിക്കുന്ന നേത്ര വിഭാഗവും ചാന്നാനിക്കാട് ഫാമിലി ഹെൽത്ത് സെന്ററും ചേർന്ന് ചോഴിയക്കാട് എൻ എസ് എസ് കരയോഗം ഹാളിൽ 120 പേർക്ക് നേത്ര പരിശോധനയും ജീവിതശൈലി രോഗനിർണയവും നടത്തി.ക്യാമ്പിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ പി കെ വൈശാഖ് നിർവഹിച്ചു. നന്മ റസിഡന്റ്സ് അസോസിയേഷൻ പ്രസിഡന്റ് പി കെ ആനന്ദക്കുട്ടൻ അധ്യക്ഷത വഹിച്ചു. കോട്ടയം ജില്ലാ ആശുപത്രി നേത്ര വിഭാഗം ഡോക്ടർ അനു ആന്റണി, ഫാമിലി ഹെൽത്ത് സെന്റർ എച്ച് ഐ അരുൺ കെ അമ്പാടി ജില്ലാ പ്രോഗ്രാം കോർഡിനേറ്റർ കവിത സുനിൽ എന്നിവർ ബോധവൽക്കരണ ക്ലാസ്സ് നടത്തി. പനച്ചിക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പിസി ബെഞ്ചമിൻ, ജില്ലാ പഞ്ചായത്ത് അംഗം സുമ എബി, ബ്ലോക്ക് പഞ്ചായത്ത് അംഗം മിനി ഇട്ടിക്കുഞ്ഞ്, വാർഡ് അംഗം സുമാ മുകുന്ദൻ,എന്നിവർ പ്രസംഗിച്ചു .ക്യാമ്പിൽ പങ്കെടുത്തവരുടെ തുടർ ചികിത്സയ്ക്കായി കോട്ടയം ജനറൽ ആശുപത്രിയിലും സി എച്ച് സി ചാന്നാനിക്കാട്ടിലും നൽകുമെന്ന് അധികാരികൾ പറഞ്ഞു . സരിത രാജൻ, കെ ആർ ഹരികുമാർ, ഉത്തമൻ നായർ, ആനന്ദവല്ലി എ ജി, ഗീത ആനന്ദ്, ശ്രീരാജ് എം നായർ, അനിത ഡിസൂസ, കെ എസ് അനീഷ്, കാവാലം കൃഷ്ണൻകുട്ടി, സതീഷ് കുമാർ പികെ പ്രീത സത്യൻ എന്നിവർ നേതൃത്വം നൽകി.
സൗജന്യ നേത്ര പരിശോധനയും,എൻ സി ഡി ക്ലിനിക്കും നടത്തി


