കൊട്ടാരക്കരയില്‍ ബസ് കാത്തു നിന്ന കുട്ടികള്‍ക്ക് മേല്‍ ടിപ്പർ പാഞ്ഞു കയറി. വാഹനത്തിന് അടിയിൽപ്പെട്ട മൂന്നു പേർ മരിച്ചതായാണ് പ്രാഥമിക റിപ്പോർട്ടുകൾ. നിയന്ത്രണം വിട്ട ടിപ്പര്‍ ലോറി ബസ് സ്‌റ്റോപ്പിലേക്ക് പാഞ്ഞു കയറുകയായിരുന്നു. മുക്കോളി മുക്കിലായിരുന്നു സംഭവം. മണ്ണ് കയറ്റി വന്ന ലോറിയാണ് ബസ് കാത്തു നിന്നവരുടെ മേല്‍ മറിഞ്ഞത്.
Advertisements
അമിത വേഗതയിലെത്തിയ ലോറി ബസ് സ്‌റ്റോപ്പില്‍ ഇടിക്കുകയും, ബസ് കാത്തു നിന്ന കുട്ടികളുടെ മേലേക്ക് മറിയുകയുമായിരുന്നു. കുട്ടികള്‍ മണ്ണിനടിയില്‍പ്പെടുകയായിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പ്രദേശത്ത് പൊലീസും ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം നടത്തുകയാണ്. പരിക്കേറ്റവരെ കൊട്ടാരക്കരയ്ക്ക് സമീപത്തെ ആശുപത്രികളിലേക്ക് കൊണ്ടുപോയതായി പൊലീസ് അറിയിച്ചു.


