ഓസ്ട്രിയയ്ക്കെതിരായി നടന്ന മത്സരത്തിൽ ഇരട്ട ഗോൾ നേടിയതോടെ ഫിഫ ലോകകപ്പ് ചരിത്രത്തിൽ ഏറ്റവും അധികം ഗോളുകൾ നേടിയ താരമായി മെസ്സി മാറിക്കഴിഞ്ഞു. ഇതുവരെ കളിച്ച 28 ലോകകപ്പ് മത്സരങ്ങളിൽ നിന്ന് 18 ഗോളുകൾ നേടിയിട്ടുണ്ട് താരം. തന്റെ ആറാം ലോകകപ്പിനിറങ്ങിയ താരം ഇത്തവണ രണ്ടു മത്സരങ്ങളിൽ നിന്നും ഹാട്രിക് അടക്കം അഞ്ചു ഗോളുകൾ നേടിക്കഴിഞ്ഞു. മെസ്സിയുടെ മാസ്മരിക പ്രകടനത്തോടെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടത് ജർമനിയുടെ ഇതിഹാസ സ്ട്രൈക്കർ മിറോസ്ലാവ് ക്ലോസെയാണ്. നാല് ലോകകപ്പുകളിലായി 24 മത്സരങ്ങളിൽ നിന്ന് 16 ഗോളുകളാണ് ക്ലോസെയുടെ സമ്പാദ്യം.
എന്നാൽ മെസ്സിക്കും ഭീഷണി ആയി മാറുകയാണ് ഫ്രാൻസിന്റെ നായകൻ കിലിയൻ എംബാപ്പെ. നിലവിൽ 16 ഗോളുകളുമായി എംബാപ്പെ മെസ്സിക്ക് തൊട്ടു പിന്നാലെയുണ്ട്. ആദ്യ മത്സരത്തിൽ സെനഗലിനെതിരെ രണ്ടു ഗോളുകൾ നേടിയ എംബാപ്പെ ഇന്ന് ഇറാഖിനെതിരെയും രണ്ടു ഗോളടിച്ചിരുന്നു. നിലവിൽ മെസ്സിയുടെ റെക്കോർഡിനുള ഒരേയൊരു വെല്ലുവിളിയും താരമാണ്. തൊട്ടു പിന്നാലെ 15 ഗോളുകളുമായി മൂന്നാം സ്ഥാനത്ത് ഉള്ളത് 19 ലോകകപ്പ് മത്സരങ്ങൾ കളിച്ച ബ്രസീലിയൻ ഇതിഹാസം റൊണാൾഡോ നസാരിയോയാണ് .


