വീണ്ടും മെസിമന്ദഹാസം..! വീണ്ടുമൊരു ലോകറെക്കോർഡിൽ പേരെഴുതിച്ചേർത്ത് അർജന്റീനൻ നായകൻ; മെസിയുടെ രണ്ടടിയിൽ ചവിട്ടി രണ്ടാം റൗണ്ടിലേയ്ക്ക് അർജന്റീന

ഡള്ളാസ്: ആദ്യ കളിയിലെ ഹാട്രിക്കിനെ സംശയിച്ചവരെ, എട്ടാം മിനിറ്റിലെ പെനാലിറ്റി വീഴ്ചയിൽ സന്തോഷിച്ച് മുഖം പൊത്തി ചിരിച്ചവരെ… നിങ്ങളുടെ ആ സംശയത്തിനും കണ്ണുപൊത്തിയുള്ള പുഞ്ചിരിയ്ക്കും ഈ ഇടംകാലിന്റെ വെടിയുണ്ട വേഗം കൊണ്ട് ഒരു കിടിലൻ മറുപടി ഒരുക്കി വെച്ചിണ്ടായിരുന്നു ആ 39 കാരൻ..! അമേരിക്കൻ ലോകകപ്പിലെ 43 ആം മത്സരത്തിൽ തങ്ങളുടെ രണ്ടാം മത്സരത്തിനായി ആ നീലയും വെള്ളയും ജേഴ്‌സിയണിഞ്ഞ് അർജന്റീന താരങ്ങൾ പച്ചപ്പുൽമൈതാനത്തേയ്ക്കിറങ്ങുമ്പോൾ ആം ബാൻഡും കയ്യിലണിഞ്ഞ് ആ കുറിയ മനുഷ്യൻ ഇറങ്ങി വന്നത് വെറുതെ അങ്ങ് തിരിച്ച് പോകാനാണെന്നും നിങ്ങൾ കരുതിയെങ്കിൽ തെറ്റി.

Advertisements

വിശുദ്ധന്റെ കുപ്പായവുമായി കരയ്ക്കിരുന്ന് കളി കാണുകയായിരുന്നില്ല അദ്ദേഹം ഇന്ന് ചെയ്തത്. ആസ്ട്രിയയ്‌ക്കെതിരെ മെസിയെന്ന് ഇതിഹാസം പന്തു തട്ടിതുടങ്ങുമ്പോൾ പോലും സംശയാലുകൾ ഏറെയായിരുന്നു. ആ സംശയാലുകൾക്ക് ആശ്വസിക്കാനും കയ്യടിച്ച് ആർത്തു ചിരിച്ച് സന്തോഷിക്കാനും എട്ടാം മിനിറ്റിൽ ഒരു അവസരം ലഭിക്കുകയും ചെയ്തു. കളി ഒന്ന് ഉണർന്ന് തുടങ്ങും മുൻപ് ആസ്ട്രിയൻ ബോക്‌സിനുള്ളിൽ പന്തുമായി പാഞ്ഞുകയറിയ എൻസോ ഫെർണ്ണാണ്ടസിനെ വീഴ്ത്താതെ ആസ്ട്രിയൻ പ്രതിരോധ താരങ്ങളായ സെഫാൻ പോഷിനും, ക്‌സാവർ ഷാൽഗർക്കും രക്ഷയുണ്ടായിരുന്നില്ല. വാർ പരിശോധിച്ച റഫറി പെനാലിറ്റിയും വിധിച്ചു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

എട്ടാം മിനിറ്റിൽ തന്നെ ലോകകകപ്പിൽ ഏറ്റവുമധികം ഗോൾ നേടിയ താരം എന്ന റെക്കോർഡ് മെസി മറികടക്കുമെന്ന് ആർത്തിരമ്പി കാത്തിരുന്ന ആരാധകർക്കിടയിലേയ്ക്ക്് പക്ഷേ, ഇടിവെട്ടും പോലെയാണ് ആ ഷോട്ട് വന്ന് വീണത്. ആസ്ട്രിയൻ ഗോൾ കീപ്പറുടെ കയ്യിൽ തൊട്ടു തൊട്ടില്ല എന്ന മട്ടിൽ മെസിയുടെ പെനാലിറ്റി പുറത്തേയ്ക്ക്. ആ നിമിഷം മുതൽ തന്നെ സോഷ്യൽ മീഡിയിയിൽ മെസി വിരുദ്ധർ ആഘോഷവും തുടങ്ങി. എന്നാൽ, ആ പെനാലിറ്റിയുടെ ഷോക്കിലും താളം കണ്ടെത്താതെ വളരെ സാവധാനം കളി ചലിച്ചിച്ച മെസിയും സംഘവും വലിയൊരു ബോംബാണ് ഒരുക്കി വച്ചത്.

മധ്യത്തിലൂടെ എത്തിയ പന്തിന് ഇടത് വിങ്ങിലേയ്ക്ക് നീങ്ങാൻ കളമൊരുക്കിയാണ് അർജന്റീന മധ്യനിര ഗോളിലേയ്ക്കുള്ള നീക്കം ശക്തമാക്കിയത്. ഇടത് വിങ്ങിൽ നിന്ന മെഡീനയിലേയ്ക്കു പന്തെത്തിയതും അതിവേഗം പന്ത് മധ്യത്തിൽ നിന്ന മെസിയുടെ കാലിലേയ്ക്ക്. പിന്നീട് എന്താണ് സംഭവിച്ചതെന്ന് അസ്ട്രിയൻ ഗോളി ചിന്തിച്ച് തീരും മുൻപ് ഗോൾ നമ്പർ ഒന്ന് വലയിൽ…! മിറോസ്ലാവ് ക്ലോസെ എന്ന ജർമ്മൻ ഇതിഹാസത്തെ പിന്നിലാക്കി സാക്ഷാൽ മെസി ലോക റെക്കോർഡ് തന്റെ പേരിലേയ്ക്ക് മാറ്റിയെഴുതി കഴിഞ്ഞിരിക്കുന്നു. 17 ഗോളുകളുമായി ലോകകപ്പിൽ ഏറ്റവും കൂടുതൽ ഗോൾ നേടുന്ന താരം എന്ന റെക്കോർഡാണ് മെസി സ്വന്തം പേരിലേയ്ക്കു മാറ്റിയെഴുതിയത്. പിന്നീട് തനത് ശൈലിയിൽ കളി കൈവശം വച്ച് കളിച്ച അർജന്റീനയ്ക്ക് നിരവധി അവസരങ്ങൾ ലഭിച്ചെങ്കിലും പ്രതിരോധ കോട്ടകെട്ടി നിന്ന അസ്ട്രിയ ഒരു തവണ പോലും വീഴ്ച വരുത്തിയതേയില്ല. ഇടയ്ക്ക് അർജന്റീനയ്‌ക്കെതിരെ പ്രത്യാക്രമണത്തിനിറങ്ങിയെങ്കിലും പ്രതിരോധവും സാക്ഷാൽ എമി മാർട്ടിനെസും പാറ പോലെ ഉറച്ചു നിന്നു. എന്നാൽ, 90 ആം മിനിറ്റിന്റെ ഇൻജ്വറി ടൈം അഞ്ചു മിനിറ്റിലേയ്ക്ക് അടുത്തപ്പോൾ വീണ്ടും വണ്ടർ ഗോളുമായി സാക്ഷാൽ മെസി അവതരിച്ചു. ഗോളിയെയും പ്രതിരോധ നിര താരങ്ങളെയും കാഴ്ചക്കാരാക്കി, രണ്ട തവണ പ്രതിരോധ താരങ്ങളുടെ കാലിൽ തട്ടി തിരികെ എത്തിയ പന്തിനെ ഇവരുടെ തന്നെ കാലുകൾക്കിടയിലൂടെ അതിവേഗം വലയിലെത്തിച്ചു….! എന്ത് കൊണ്ട് മെസി ഇതിഹാസം ആകുന്നു എന്നുള്ളതിന്റെ നേർസാക്ഷ്യമായി ഈ ഗോൾ.

Hot Topics

Related Articles