സ്വാമി വിവേകാനന്ദ യോഗ വിദ്യാപീഠം അന്താരാഷ്ട്ര യോഗാ ദിനാഘോഷം നടത്തി 

കോട്ടയം : സ്വാമി വിവേകാനന്ദ യോഗ വിദ്യാപീഠം അന്താരാഷ്ട്ര യോഗ ദിനാഘോഷം നടത്തി.  മഹാത്മാഗാന്ധി സർവ്വകലാശാല വൈസ് ചാൻസിലർ  പ്രൊഫസർ ഡി.മാവൂത് ഉദ്ഘാടനം നിർവഹിച്ചു. കോട്ടയം പബ്ലിക് ലൈബ്രറി സെക്രട്ടറി കെ സി വിജയകുമാർ അധ്യക്ഷത വഹിച്ചു. ലോക സംഗീത ദിന ആദരവ് പ്രശസ്ത സംഗീതജ്ഞൻ കോട്ടയം വീരമണിക്ക് സമ്മാനിച്ചു. യോഗസാധക് കെ ശങ്കരൻ യോഗദിന സന്ദേശവും  യോഗ പരിശീലനവും നൽകി. മുൻ ഡെപ്യൂട്ടി കളക്ടർ മോൻസി പി അലക്സാണ്ടർ, കോട്ടയം തഹസിൽദാർ ശ്രീ സിറിൽ സഞ്ജു ജോർജ്  എന്നിവർ പ്രസംഗിച്ചു.

Advertisements

Hot Topics

Related Articles