തലയോലപ്പറമ്പ്: ജുവലറി ഉടമ സ്ഥാപനത്തിൽ കുഴഞ്ഞ് വീണു മരിച്ചു.
തലയോലപ്പറമ്പ് മത്സ്യ മാർക്കറ്റിന് സമീപം അനശ്വരയെന്നപേരിലുള്ള ജ്വല്ലറി നടത്തുന്ന
തലയോലപ്പറമ്പ് പാലാംകടവ് കൊച്ചുഴുത്തയിൽ ജി.മോഹനാ(52)ണ് മരിച്ചത്.
ജൂൺ 22 തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് 2.30 ഓടെയായിരുന്നു സംഭവം.
കടയിൽ വീണുകിടന്ന മോഹനനെ സമീപത്തെ വ്യാപാരിയും നാട്ടുകാരും ചേർന്ന്
ഉടൻ പൊതിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ് മോർട്ടത്തിന് ശേഷം വീട്ടുവളപ്പിൽ സംസ്കരിക്കും.
ഭാര്യ: ദിവ്യമോഹൻ .
മകൾ: മാളവികമോഹൻ. തലയോലപ്പറമ്പ് പോലീസ് മേൽനടപടി സ്വീകരിച്ചു.
Advertisements


