മാടപ്പള്ളി ഗവ.ഐടിഐയിൽ അപേക്ഷ ക്ഷണിച്ചു

കോട്ടയം: പട്ടികജാതിവികസന വകുപ്പിനു കീഴില്‍ മാടപ്പള്ളിയില്‍ പ്രവര്‍ത്തിക്കുന്ന ഗവണ്മെന്റ് ഐ.ടി.ഐ( എസ്.സി.ഡി.ഡി ) യില്‍ എന്‍.സി.വി.ടി അംഗീകാരമുള്ള വുഡ് വര്‍ക്ക് ടെക്‌നീഷ്യന്‍ ട്രേഡില്‍ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. പത്താം ക്ലാസ് വിജയിച്ചവര്‍ക്കും പരാജയപ്പെട്ടവര്‍ക്കും അപേക്ഷിക്കാം.

Advertisements

http://scdditiadmission.kerala.gov.in  എന്ന ലിങ്കിലൂടെ വേണം അപേക്ഷിക്കാന്‍. സീറ്റുകളില്‍ 80 ശതമാനം പട്ടികജാതി വിഭാഗ ത്തില്‍പ്പെട്ടവര്‍ക്കും 10 ശതമാനം പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ടവര്‍ക്കും 10 ശതമാനം മറ്റു വിഭാഗത്തില്‍പ്പെട്ടവര്‍ക്കുമായി സംവരണം ചെയ്തിട്ടുണ്ട്. അവസാന തീയ്യതി ജൂലൈ 10. ഫോണ്‍: 0481 2473190,9446746465,8075033726.

Hot Topics

Related Articles