കടുത്തുരുത്തി ഗവ.ഐടിഐയിൽ പ്രവേശനം അപേക്ഷ ക്ഷണിച്ചു 

കോട്ടയം: പട്ടികജാതിവികസന വകുപ്പിനു കീഴില്‍ കടുത്തുരുത്തി പഞ്ചായത്തിലെ മധുരവേലിയില്‍ പ്രവര്‍ത്തിക്കുന്ന ഗവണ്‍മെന്റ് ഐ.ടി.ഐയില്‍ എന്‍.സി.വി.ടി അംഗീകാരമുള്ള വുഡ് വര്‍ക്ക് ടെക്‌നീഷ്യന്‍ ട്രേഡില്‍ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. പത്താം ക്ലാസ് വിജയിച്ചവര്‍ക്കും പരാജയപ്പെട്ടവര്‍ക്കും അപേക്ഷിക്കാം.

Advertisements

http://scdditiadmission.kerala.gov.in  എന്ന ലിങ്കിലൂടെയോ നേരിട്ടെത്തിയോ അപേക്ഷിക്കാം. സീറ്റുകളില്‍ 80 ശതമാനം പട്ടികജാതി വിഭാഗ ത്തില്‍പ്പെട്ടവര്‍ക്കും 10 ശതമാനം പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ടവര്‍ക്കും 10 ശതമാനം മറ്റു വിഭാഗത്തില്‍പ്പെട്ടവര്‍ക്കുമായി സംവരണം ചെയ്തിട്ടുണ്ട്. അവസാന തീയ്യതി ജൂലൈ 11. ഫോണ്‍: 9746100445,9947991888.

Hot Topics

Related Articles