കുമരകത്ത് ഭക്ഷ്യവിഷബാധയുണ്ടായ പരിപ്പിലെ തൊള്ളായിരം ചിറ ഷാപ്പ് പ്രവർത്തിച്ചത് ലൈസൻസ് ഇല്ലാതെ. ഫുഡ് സേഫ്റ്റിയുടെയും പഞ്ചായത്തിന്റെയും ലൈസൻസ് ഇല്ലാതെയാണ് ഷാപ്പിന്റെ പ്രവർത്തനം നടന്നു വന്നിരുന്നത്. ഷാപ്പിലെ ജീവനിക്കാർക്ക് ഹെൽത്ത് കാർഡും ഇല്ലായിരുന്നു.
ഇവിടെ നിന്ന് തലക്കറി കഴിച്ച ജ്യോതിഷ് കഴിഞ്ഞദിവസം മരിച്ചിരുന്നു. ജ്യോതിഷിന്റേത് ഭക്ഷ്യ വിഷബാധയാണെന്നാണ് പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നത്.ജ്യോതിഷിന്റെ ആന്തരിക അവയവങ്ങളുടെ പരിശോധന ഫലവും ഉടൻ ലഭിക്കും.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഷാപ്പിന്റെ ലൈസൻസിയെയും കുക്കിനെയും മാനേജരെയും പ്രതിയാക്കി പോലീസ് കോടതിയിൽ റിപ്പോർട്ട് നൽകിയിട്ടുണ്ട്.
കഴിഞ്ഞ ശനിയാഴ്ചയാണ് തന്റെ 7 സുഹൃത്തുക്കൾക്കൊപ്പം ജ്യോതിഷ് കള്ള് കുടിക്കുന്നതിനായും ഭക്ഷണം കഴിക്കുന്നതിനായും ഷാപ്പിലെത്തിയത്. ഇതിൽ തലക്കറി കഴിച്ച അഞ്ചു പേർക്കാണ് ഗുരുതര ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടായത്. ജ്യോതിഷിനൊപ്പം ഭക്ഷണം കഴിക്കാൻ എത്തിയ നാലുപേർ ഇപ്പോഴും ചികിത്സയിൽ കഴിയുകയാണ്.


