പെട്രോൾ ഡീസൽ പാചക വാതക വില വർദ്ധനവ് :ആർജെഡി പ്രതിഷേധ ധർണ്ണ നടത്തി

കോട്ടയം: പെട്രോൾ ഡീസൽ പാചക വാതക വില വർദ്ധനവിനെതിരെ
ആർജെഡി സംസ്ഥാന വ്യാപകമായി ജൂൺ 23 ന് പ്രതിഷേധ സായാഹ്ന ധർണ്ണ നടത്തി. കോട്ടയത്ത്
ആർജെഡി ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ ഗാന്ധി സ്‌ക്വയറിൽ ധർണ്ണ നടത്തി.
ആർജെഡി ജില്ലാ പ്രസിഡൻ്റ് സണ്ണി തോമസ് ഉദ്ഘാടനം ചെയ്തു.

Advertisements

ഉദാരവൽക്കരണ നയങ്ങളെ തുടർന്ന് എണ്ണവില നിശ്ചയിക്കുന്നതിനുള്ള അവകാശം എണ്ണകമ്പനികൾക്ക് വിട്ടുകൊടുത്തതാണ് ഈ ദുസ്തിക്ക് കാരണമായതെന്ന് സണ്ണിതോമസ് പറഞ്ഞു.
ആർജെഡി സംസ്ഥാന കമ്മറ്റി അംഗം അഡ്വ. ബെന്നി കുര്യൻ അദ്ധ്യക്ഷത വഹിച്ചു
സംസ്ഥാന കമ്മറ്റി അംഗം പീറ്റർ പന്തലാനി, ജില്ലാ സെക്രട്ടറി ജോൺ മാത്യു മൂലയിൽ , വി.വി ജോൺ, അഡ്വ ജോണി ഈ ഴാറാകം,
ജോർജ് കൂട്ടി ഞള്ളാനി, കെ. ആർ മനോജ് കുമാർ, റിജോ പാദുവാ . പ്രിൻസ് തോട്ടത്തിൽ ജോയി പരുന്ത നോലിൽ, വിനോദ് വി.എസ് എന്നിവർ പ്രസംഗിച്ചു.

Hot Topics

Related Articles