മണർകാട് : ഓപ്പറേഷൻ തൂഫാനുമായി ബന്ധപ്പെട്ട് തലപ്പാടി സ്കൂൾ ഓഫ് മെഡിക്കൽ എജ്യുക്കേഷനും, മണർകാട് പോലീസ് സ്റ്റേഷനും സംയുക്തമായി ലഹരിക്കെതിരെ ഫ്ലാഷ് മോബ് സംഘടിപ്പിച്ചു. ഫ്ലാഷ് മോബിന്റെ ഉദ്ഘാടനം മണർകാട് പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ രഞ്ജിത്ത് ആർ എസ് നിർവ്വഹിച്ചു. ചാണ്ടി ഉമ്മൻ എംഎൽഎ,ലഹരി വിരുദ്ധ സന്ദേശം നൽകി. തുടർന്ന് വിദ്യാർത്ഥികളുടെ വിവിധ പരിപാടികളും നടന്നു.
എസ്സ് ഐ സുരേഷ് കെ ആർ,എ എസ്സ് ഐ മാരായ രജ്ഞിത്ത് ജി, രാജേഷ് കെ ആർ, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ രജിത്ത്, അനൂപ് വി വി, സിവിൽ പോലീസ് ഓഫീസർമാരായ വിജയകുമാർ, അരുൺ കെ യു, ജിസൺ, ശാന്തി സി കാര്യാട്ട്,കൃപ , സ്കൂൾ ഓഫ് മെഡിക്കൽ എജ്യുക്കേഷനിലെ അധ്യാപകരും ഫ്ലാഷ് മോബിന് നേതൃത്വം നൽകി.
Advertisements




