ജൂണ്‍ മാസത്തെ ക്ഷേമ പെൻഷൻ നാളെ മുതല്‍ : ഉത്തരവ് പുറത്തിറങ്ങി

തിരുവനന്തപുരം : ജൂണ്‍ മാസത്തെ ക്ഷേമ പെൻഷൻ നാളെ മുതല്‍. ഇത് സംബന്ധിച്ച്‌ ഉത്തരവ് പുറത്ത് ഇറങ്ങി. വിവിധ ക്ഷേമ നിധി ബോർഡുകളിലെ പെൻഷനും നാളെ മുതല്‍ നല്‍കും. 1080 കോടി രൂപ അനുവദിച്ചാണ് ധനവകുപ്പ് ഉത്തരവ് പുറത്തിറക്കിയത്. ര്‍ഷക തൊഴിലാളി പെന്‍ഷന്‍, ഇന്ദിരാഗാന്ധി ദേശീയ വാര്‍ധക്യകാല പെന്‍ഷന്‍, ഭിന്നശേഷി പെന്‍ഷന്‍, അവിവാഹിതകള്‍ക്കുള്ള പെന്‍ഷന്‍, വിധവാ പെന്‍ഷന്‍ എന്നിവ കൈപ്പറ്റുന്ന ലക്ഷക്കണക്കിന് ഗുണഭോക്താക്കളുടെ കൈകളിലേക്ക് തുക എത്രയും വേഗം എത്തിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് ഉത്തരവില്‍ പറയുന്നു.

Advertisements

Hot Topics

Related Articles