കോട്ടയം: റോഡിൽ കുഴഞ്ഞ് വീണതിനെ തുടർന്ന് ചികിത്സയിലായിരുന്ന ഗൃഹനാഥൻ മരിച്ചു. മറിയപ്പള്ളി മുട്ടം നെല്ലിക്കശേരി പി.കെ. ഹരിദാസ് (67) ആണ് മരിച്ചത്. തിങ്കളാഴ്ച വൈകിട്ട് നാഗമ്പടം റൗണ്ടാനയ്ക്ക് സമീപം അവശനിലയിൽ കിടന്ന ഹരിദാസിനെ സമീപത്തെ ഓട്ടോറിക്ഷ തൊഴിലാളികളാണ് കണ്ടെത്തിയത്. തുടർന്ന് ഇവർ ചേർന്ന് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നീട് ഏറ്റുമാനൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ചികിത്സയിലിരിക്കെ ഇന്ന് വൈകിട്ട് 4.30 ഓടെയാണ് മരണം സംഭവിച്ചത്. നാഗമ്പടത്തെ സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ സെക്യൂരിറ്റി ജീവനക്കാരനായിരുന്നു ഹരിദാസ്.
ഭാര്യ:വത്സല. ഏകമകൻ: കിരൺ ദാസ്. സംസ്കാരം നാളെ ജൂൺ 24 ബുധനാഴ്ച വൈകിട്ട് മൂന്നിന് എസ്.എൻ.ഡി.പി യോഗം 26ാം നമ്പർ മറിയപ്പള്ളി ശാഖാ ശ്മശാനത്തിൽ നടക്കും.
Advertisements


