മലങ്കരസഭ ലഹരി വിരുദ്ധ ദിനാചരണം 26ന് തിരുവനന്തപുരത്ത് ; എക്സൈസ് മന്ത്രി ഉദ്ഘാടനം ചെയ്യും

മലങ്കര ഓർത്തഡോക്സ് സുറിയാനി സഭ മദ്യ ലഹരി വിരുദ്ധ സമിതിയുടെ ആഭിമുഖ്യത്തിൽ ജൂൺ 26ന് ലഹരി വിരുദ്ധ ദിനവും ബോധവത്ക്കരണ ക്ലാസും സംഘടിപ്പിക്കും. തിരുവനന്തപുരം ശ്രീകാര്യം മാർ ദീയസ്ക്കോറോസ് ഫാർമസി കോളജിൽ ഉച്ചയ്ക്ക് രണ്ടിന് നടക്കുന്ന പരിപാടി എക്സൈസ് വകുപ്പ് മന്ത്രി ശ്രീ.എം.ലിജു ഉദ്ഘാടനം ചെയ്യും. പ്രസിഡന്റ് യൂഹാനോൻ മാർ പോളിക്കാർപ്പോസ് മെത്രാപ്പോലീത്താ അധ്യക്ഷത വഹിക്കും. മലങ്കര അസോസിയേഷൻ സെക്രട്ടറി അഡ്വ.ബിജു ഉമ്മൻ മുഖ്യപ്രഭാഷണം നടത്തും. ഫാ.സജി മേക്കാട്ടിൽ (എൻക്രിസ്റ്റോ ഫൗണ്ടേഷൻ ) ക്ലാസ് എടുക്കും. ഫാ. വറുഗിസ് ജോർജ്ജ് ചേപ്പാട്, ഫാ.ബിജു ആൻഡ്രുസ് വർഗീസ്, ഫാ.ഡോ ജോസഫ് ശാമൂവേൽ കോർ എപ്പിസ്കോപ്പാ, ഫാ മാത്യു നൈനാൻ, അലക്സ് മണപ്പുറത്ത്, ഡോ റോബിൻ പി.മാത്യു, പ്രീജ  ജി പിളള എന്നിവർ പ്രസംഗിക്കും.

Advertisements

Hot Topics

Related Articles