കുമരകം: കുമരകം കലാഭവൻ
ആഭിമുഖ്യത്തിൽ കലാ സംസ്കാരിക കൂട്ടായ്മയുടെ ഭാഗമായി കുമരകം പഞ്ചായത്ത് സാംസ്കാരിക നിലയത്തിൽ നടൻ സലിംകുമാറിന് സ്മരണാഞ്ജലി ജുൺ 28 ഞായറാഴ്ച 3 പി. എം ന് നിലാവുകൾ എന്ന പേരിൽ പാട്ട്കുട്ടം സംഘടിപ്പിക്കുന്നു. നിലാവുകൾ പാട്ട്കുട്ടം പ്രശസ്ത ചലച്ചിത്ര- നാടക പ്രവർത്തകൻ റെജു പുലിക്കോടൻ
ഉദ്ഘാടനം ചെയ്യും. ചടങ്ങിൽ ദേശീയ കയാക്കിങ് ചാപ്യൻഷിപ്പിൽ സ്വർണ്ണമെഡൽ നേടിയ അപ്പു രാജേഷിനെ അനുമോദിക്കും. ലഹരിയാകട്ടെ കല എന്ന സന്ദേശം ഉയർത്തി നടൻ സലിംകുമാറിന് സ്മരണാഞ്ജലിയായി
കുമരകം കലാഭവൻ സംഘടിപ്പിക്കുന്ന സംഗീത കൂട്ടായ്മയിൽ ഗാനങ്ങൾ ആലപിക്കുന്നതിന് ഏവർക്കും അവസരം ഒരുക്കിയതായി പ്രസിഡൻ്റ് എം. എൻ ഗോപാലൻ ശാന്തിയും സെക്രട്ടറി എസ്.ഡി പ്രേംജിയും അറിയിച്ചു.
Advertisements



