മികച്ച ഗൈനക്കോളജി സെന്ററിനുള്ള സിക്സ് സിഗ്മ എക്സലൻസ് പുരസ്‌കാരം കോട്ടക്കലിലെ ആസ്റ്റർ വുമൺ ആൻഡ് ചിൽഡ്രൻ ആശുപത്രിക്ക്‌

കോട്ടക്കൽ : ഇക്കൊല്ലത്തെ സിക്സ് സിഗ്മ എക്സലൻസ് അവാർഡ് സ്വന്തമാക്കി ആസ്റ്റർ വുമൺ ആൻഡ് ചിൽഡ്രൻ ഹോസ്പിറ്റൽ. ഏറ്റവും മികച്ച ഗൈനക്കോളജി സെന്റർ എന്ന വിഭാഗത്തിനാണ് രാജ്യത്തൊട്ടാകെ ശ്രദ്ധേയമായ പുരസ്‌കാരലബ്ധി. ഡൽഹിയിൽ നടന്ന സിക്സ് സിഗ്മ ലീഡർഷിപ്പ് ആൻഡ് അവാർഡ്‌സ് ഉച്ചകോടിയിൽ വെച്ചായിരുന്നു പുരസ്‌കാര പ്രഖ്യാപനവും വിതരണവും. സ്ത്രീകൾക്ക് ആവശ്യമായ ഉന്നതനിലവാരമുള്ള സമഗ്രചികിത്സയ്ക്ക് മുൻതൂക്കം നൽകുന്നതിൽ ആശുപത്രി പ്രകടിപ്പിക്കുന്ന മികവാണ് അവാർഡിന് അർഹമാക്കിയത്. സ്ത്രീകൾക്കായി പ്രത്യേകം മികച്ച ഡോക്ടർമാരുടെ സേവനം ആശുപത്രിയിൽ ലഭ്യമാണ്. അത്യാധുനിക സൗകര്യങ്ങളടങ്ങിയ ആശുപത്രിയിൽ സ്ത്രീകൾക്കായി പ്രത്യേക ചികിത്സാ പദ്ധതികളും രൂപീകരിച്ച് നടപ്പിലാക്കി വരുന്നു.

Advertisements

ആസ്റ്റർ നർച്ചർ, പാരന്റ് കണക്ട് എന്നിവ അവയിൽ ചിലതാണ്. ഗർഭിണികളായ അമ്മമാർക്കും നവജാതശിശുക്കൾക്കും ഏറ്റവും ഗുണനിലവാരമുള്ള ചികിത്സയും കരുതലുമാണ് ആശുപത്രി നൽകുന്നത്. സ്ത്രീകളുടെ ആരോഗ്യത്തെക്കുറിച്ച് പൊതുജനങ്ങളിൽ അവബോധം സൃഷ്ടിക്കാൻ പൊതുപ്രവർത്തകരെ ഉൾക്കൊള്ളിച്ചുകൊണ്ട് നിരവധി പരിപാടികളും സംഘടിപ്പിച്ചുവരുന്നു. ഇതിനായി സോഷ്യൽ മീഡിയയും ഫലപ്രദമായി പ്രയോജനപ്പെടുത്തുന്നുണ്ട്. പ്രകൃതിസൗഹൃദവും സുസ്ഥിരവുമായ പ്രവർത്തനശൈലി പിന്തുടർന്നുകൊണ്ട് തത്സമയ ശില്പശാലകൾ സംഘടിപ്പിക്കുകയും ബോധവത്കരണത്തിനായി പ്രത്യേക ബുക്‌ലെറ്റുകൾ പ്രസിദ്ധീകരിക്കുകയും ചെയ്യുന്നു. ആശുപത്രിയിലെത്തുന്ന കുട്ടികൾക്കായി പ്രത്യേക കളിസ്ഥലവും ഒരുക്കിയിട്ടുണ്ട്. ഇത്തരം ചെറുകാര്യങ്ങളിൽ പോലും ആസ്റ്റർ വുമൺ ആൻഡ് ചിൽഡ്രൻ ആശുപത്രി പാലിക്കുന്ന സൂക്ഷമത ഓരോ ഘട്ടത്തിലും സ്ത്രീകൾക്ക് മികച്ച ചികിത്സ ലഭ്യമാക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായിട്ടാണ്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കഴിഞ്ഞ ഏതാനും വർഷങ്ങളായി ആസ്റ്റർ വുമൺ ആൻഡ് ചിൽഡ്രൻ ആശുപത്രി നേടിയ നിരവധി പുരസ്കാരങ്ങളിൽ ഒന്നുമാത്രമാണിത്. 2021ൽ വുമൺ ഹെൽത്ത് ബ്രാൻഡ് വിഭാഗത്തിൽ IHW അവാർഡ്‌സിന് ആസ്റ്റർ വുമൺ ആൻഡ് ചിൽഡ്രൻ ആശുപത്രി അർഹമായിരുന്നു. 2023ൽ നടന്ന ഒമ്പതാമത് അന്താരാഷ്ട്ര പേഷ്യന്റ് സേഫ്റ്റി പുരസ്കാരവും സ്വന്തമാക്കി. സ്ത്രീകളുടെയും കുട്ടികളുടെയും ചികിത്സയിൽ വിട്ടുവീഴ്ചയില്ലാത്ത ശ്രദ്ധയും പരിഗണനയും നൽകുന്നതിനുള്ള അംഗീകാരങ്ങളാണ് ഇവയെല്ലാമെന്ന് കോട്ടക്കൽ ആസ്റ്റർ വുമൺ ആൻഡ് ചിൽഡ്രൻ ആശുപത്രിയിലെ ചീഫ് ഓഫ് മെഡിക്കൽ സർവീസസ് ഡോ. ഹരി പി.എസ് പറഞ്ഞു. ക്വാളിറ്റി ആൻഡ് റേഡിയോളജി വിഭാഗം മേധാവി ഡോ. ആവണി കെപി സ്‌കന്ദനും ക്വാളിറ്റി ആൻഡ് ക്ലിനിക്കൽ ഓപ്പറേഷൻസ് അസിസ്റ്റന്റ് മാനേജർ ഷംസീറും ഡൽഹിയിൽ വച്ച് നടന്ന ചടങ്ങിൽ പുരസ്കാരം ഏറ്റുവാങ്ങി.

Hot Topics

Related Articles