കോട്ടയം നഗരസഭ പരിധിയിൽ ഭാഗീകമായി ജലവിതരണം മുടങ്ങും

കോട്ടയം : കോട്ടയം മുനിസിപ്പാലിറ്റിയിലെ വാർഡ് 13, 20, 22, 23, 49,48, 47 വാർഡുകളിൽ ഇന്നും നാളെ ഉച്ചവരെയും ജലവിതരണം മുടങ്ങും.കോട്ടയം മുൻസിപ്പൽ ഓഫീസിന്റെ മുൻവശത്തുള്ള വാൽവ് തകരാറിലായതോടെയാണ് ജലവിതരണം തടസപ്പെടുന്നത്.നാളെ വാൽവ് മാറ്റി സ്ഥാപിച്ചതിനുശേഷം ജലവിതരണം പുനസ്ഥാപിക്കുമെന്ന് അധികൃതർ അറിയിച്ചു.

Hot Topics

Related Articles