പാലക്കാട് ഭാരത് അരി വിതരണം തടഞ്ഞ് എൽഡിഎഫ് പ്രവർത്തകർ; പ്രതിഷേധം; പരാതി നൽകുമെന്ന് എംഎൽഎ

പാലക്കാട്: പാലക്കാട് മലമ്പുഴയില്‍ ഭാരത് അരി വിതരണത്തിനെതിരെ എല്‍ഡിഎഫ് പ്രതിഷേധം. ലോറിയില്‍ എത്തിച്ച അരി വിതരണം ചെയ്തു തുടങ്ങിയപ്പോള്‍ എല്‍ഡിഎഫ് പ്രവർത്തകരെത്തുകയായിരുന്നു. തെരഞ്ഞെടുപ്പ് ചട്ടലംഘനം ആരോപിച്ച്‌ എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ സ്ഥലത്ത് പ്രതിഷേധിച്ചു. പ്രതിഷേധത്തെ തുടർന്ന് അരി വിതരണം നിർത്തി. ഇന്ന് രാവിലെ 7 മണിക്കാണ് സംഭവം. സംഭവത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കുമെന്ന് മലമ്പുഴ എം.എല്‍.എ എ പ്രഭാകരൻ അറിയിച്ചു.

Hot Topics

Related Articles