കൊച്ചി : ഈസ്റ്റ് കോസ്റ്റ് പുറത്തിറക്കിയ മിദാദ് എന്ന മ്യൂസിക് വിഡീയോ ആല്‍ബത്തിലെ എവർഗ്രീൻ ഹിറ്റ് ആയ ‘പാല്‍നിലാ പുഞ്ചിരി’ എന്ന ഗാനം ഈസ്റ്റ് കോസ്റ്റ് വിജയൻ സംവിധാനം ചെയ്യുന്ന ‘ഭീഷ്മർ’ സിനിമയിലൂടെ വീണ്ടും പ്രേക്ഷകരിലേക്ക്. സംഗീതം നല്‍കിയിരിക്കുന്നത് കെ എ ലത്തീഫ് ആണ്. ഒ എം കരുവാരകുണ്ട് ആണ് വരികള്‍ എഴുതിയത്. യുവ ഗായിക ദാന റാസിഖ് ആണ് ഗാനം ആലപിച്ചിരിക്കുന്നത്. ലിറിക്കല്‍ വിഡീയോ ആയി അണിയിച്ചൊരുക്കിയ ഈ ഗാനം ഇതിനോടകം തന്നെ പ്രേക്ഷകർ ഏറ്റെടുത്തു കഴിഞ്ഞു.
ധ്യാൻ ശ്രീനിവാസനെയും വിഷ്ണു ഉണ്ണികൃഷ്ണനെയും കേന്ദ്ര കഥാപാത്രങ്ങളാക്കി ഈസ്റ്റ് കോസ്റ്റ് വിജയൻ സംവിധാനം ചെയ്യുന്ന ഭീഷ്മര് മാർച്ച് 20-ന് തീയറ്ററുകളില്‍ എത്തും. ഡ്രീംബിഗ് ഫിലിംസ് ആണ് ചിത്രം വിതരണത്തിനെത്തിക്കുന്നത്. ചിത്രത്തിന്റെ ട്രെയിലറിന് ഗംഭീര പ്രതികരണമാണ് പ്രേക്ഷകരില്‍ നിന്നും ലഭിച്ചത്. ഒരു ‘മ്യൂസിക്കല്‍ റൊമാന്റിക് ഫാമിലി ഫണ്‍ ഫില്‍ഡ് ത്രില്ലർ’ ആയാണ് ഭീഷ്മർ ഒരുക്കിയിരിക്കുന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
സൂപ്പർ ഹിറ്റായ ‘കള്ളനും ഭഗവതിയും’ എന്ന ചിത്രത്തിന് ശേഷം ഈസ്റ്റ് കോസ്റ്റ് വിജയനും വിഷ്ണു ഉണ്ണികൃഷ്ണനും വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. ദിവ്യ പിള്ള, അമ്മേര എന്നിവർ നായികമാരാകുന്ന ചിത്രത്തില്‍ വലിയൊരു താരനിര തന്നെയുണ്ട്. ഇന്ദ്രൻസ്, ഉണ്ണി ലാലു, ഷാജു ശ്രീധർ, അഖില്‍ കവലയൂർ, സെന്തില്‍ കൃഷ്ണ, ജിബിൻ ഗോപിനാഥ്, വിനീത് തട്ടില്‍, സന്തോഷ് കീഴാറ്റൂർ, ബിനു തൃക്കാക്കര, മണികണ്ഠൻ ആചാരി, അബു സലിം, ജയൻ ചേർത്തല, സോഹൻ സീനുലാല്‍, വിഷ്ണു ഗ്രൂവി, ശ്രീരാജ്, ഷൈനി വിജയൻ, സ്മൃതി പാണ്ഡേ തുടങ്ങിയവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ഈസ്റ്റ് കോസ്റ്റ് കമ്മ്യൂണിക്കേഷൻസിന്റെ ബാനറില്‍ നിർമിക്കുന്ന എട്ടാമത്തെ ചിത്രമാണിത്. അൻസാജ് ഗോപിയുടേതാണ് കഥ. രതീഷ് റാം ഛായാഗ്രഹണവും ജോണ്‍കുട്ടി എഡിറ്റിങ്ങും നിർവഹിക്കുന്നു. പാലക്കാടും പരിസര പ്രദേശങ്ങളിലുമായി ഒറ്റ ഷെഡ്യൂളില്‍ 42 ദിവസങ്ങള്‍ കൊണ്ടാണ് ഭീഷ്മറിന്റെ ചിത്രീകരണം പൂർത്തിയാക്കിയത്.

