കോഴിക്കോട് : ഫ്രഷ്കട്ട് ഫാക്ടറിക്ക് സ്റ്റോപ്പ് മെമ്മോ നല്‍കാൻ കട്ടിപ്പാറ പഞ്ചായത്ത് ഭരണസമിതി തീരുമാനം. ഇന്നലെ ചേർന്ന ഭരണ സമിതി യോഗത്തിലാണ് തീരുമാനം. നടപടി സ്വീകരിക്കാൻ പഞ്ചായത്ത് സെക്രട്ടറിക്ക് നിർദ്ദേശം നല്‍കി. പഞ്ചായത്ത് രാജ് ചട്ടങ്ങള്‍ പരിശോധിച്ച ശേഷമേ നോട്ടീസ് കൈമാറുകയുള്ളൂ എന്നാണ് പഞ്ചായത്ത് സെക്രട്ടറിയുടെ പ്രതികരണം.
Advertisements
ദുര്‍ഗന്ധം വമിക്കുന്നതായും പുഴയിലേക്ക് മാലിന്യം ഒഴുക്കുന്നതായും ആരോപിച്ച് ഫ്രഷ്കട്ട് ഫാക്ടറിക്കെതിരെ കഴിഞ്ഞവർഷം വൻ പ്രതിഷേധവും സംഘർഷവും നടന്നിരുന്നു. സമരക്കാര്‍ പ്ലാന്റിന് തീവെക്കുകയും ഫ്രഷ് കട്ടിന്റെ മാലിന്യ ശേഖരണ വാഹനങ്ങള്‍ക്ക് നേരെ കല്ലെറിയുകയും ചെയ്തിരുന്നു. ഒക്ടോബര്‍ 21-നാണ് ഫ്രഷ് കട്ട് മാലിന്യ പ്ലാന്റ് പരിസരത്ത് സമരക്കാരും പൊലീസും ഏറ്റുമുട്ടിയത്.

