ന്യൂഡല്‍ഹി: ബിഹാർ തിരഞ്ഞെടുപ്പിന് മുമ്ബേ പുതിയ നിർദേശങ്ങളുമായി തിരഞ്ഞെടുപ്പ് കമ്മിഷൻ. ഇവിഎമ്മുകളില്‍ സ്ഥാനാർഥികളുടെ കളർ ഫോട്ടോയും സീരിയല്‍ നമ്ബറും ഉള്‍പ്പെടുത്തണമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ നിർദേശിച്ചു.ബിഹാർ തിരഞ്ഞെടുപ്പ് മുതല്‍ പുതിയ നിർദേശങ്ങള്‍ നടപ്പിലാക്കുമെന്നും തിരഞ്ഞെടുപ്പ് കമ്മിഷൻ അറിയിച്ചതായി ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്യുന്നു.
സ്ഥാനാർഥികളുടെ ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രങ്ങളായിരുന്നു നേരത്തെ ഉണ്ടായിരുന്നത്. ഇത് മാറ്റി കളർ ഫോട്ടോ ആക്കാനാണ് തിരഞ്ഞെടുപ്പ് കമ്മിഷന്റെ നിർദേശം. കൂടുതല്‍ വ്യക്തത വരുത്താനാണ് ഇതെന്ന് റിപ്പോർട്ടില്‍ പറയുന്നു. 1961 ലെ തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം 49 ബി പ്രകാരമാണ് മാറ്റം. സീരിയല്‍ നമ്ബർ ഓഫ് ബാലറ്റ് പേപ്പർ, സ്ഥാനാർഥിയുടെ പേര്, ഫോട്ടോ, ചിഹ്നം എന്നിങ്ങനെയാണ് പുതിയ മാറ്റം. വോട്ട് ചെയ്യാനെത്തുന്നവർക്ക് കൂടുതല്‍ വ്യക്തത വരുത്തുന്നതിനായാണ് ഇത്തരത്തില്‍ ഒരു മാറ്റമെന്ന് റിപ്പോർട്ടില്‍ പറയുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
തിരഞ്ഞെടുപ്പ് കമ്മിഷനെതിരേ ഗുരുതര ആരോപണങ്ങളുന്നയിച്ചാണ് പ്രതിപക്ഷം ബിഹാറില്‍ പ്രചരണം നടത്തുന്നത്. രാഹുല്‍ ഗാന്ധി ഉയർത്തിയ വോട്ട് ചോരി ആരോപണം തിരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ ശക്തി പടരുന്നുണ്ട്. ഇതിനിടെയാണ് തിരഞ്ഞെടുപ്പ് കമ്മിഷൻ ഇവിഎമ്മുകള്‍ കൂടുതല്‍ സൗഹൃദപരമാക്കാനൊരുങ്ങുന്നത് എന്നതും ശ്രദ്ധേയമാണ്.