മോഹൻലാലിന് വാലിബന്റെ പിറന്നാൾ സമ്മാനം; “ഹാപ്പി ബർത്ത്ഡേ മോഹൻലാൽ…” ‘ഗ്ലിംപ്സസ് ഓഫ് വാലിബന്‍’ വീഡിയോ പുറത്തു വിട്ട് വാലിബൻ ടീം

ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മോഹൻലാൽ കൂട്ടുകെട്ടിൽ പുറത്തിറങ്ങുന്ന ചിത്രമാണ് മലൈക്കോട്ടൈ വാലിബന്‍. ചിത്രത്തിന്റേ തായി പുറത്തുവരുന്ന എല്ലാ പുതിയ അപ്ഡേറ്റുകൾക്കും വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്.

Advertisements

ഇപ്പോഴിതാ മോഹന്‍ലാലിന്‍റെ പിറന്നാളിനോട് അനുബന്ധിച്ച് ‘ഗ്ലിംപ്സസ് ഓഫ് വാലിബന്‍’ എന്ന പേരില്‍ ഒരു ചെറു വീഡിയോ പുറത്തു വിട്ടിരിക്കുകയാണ് നിര്‍മ്മാതാക്കള്‍.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ചിത്രത്തിലെ ഒരു ഭാഗം ഉൾകൊള്ളിച്ചു കൊണ്ട് പിറന്നാൾ ആശംസകൾ നേർ അള്ള വീഡിയോ ആണിത്. ലിജോ ജോസിന്റെ കൈയ്യൊപ്പ് പതിഞ്ഞ ഏതാനും ഷോട്ടുകൾ ചേർത്ത വീഡിയോ.

രാജസ്ഥാൻ ആയിരുന്നു ചിത്രത്തിന്റെ പ്രധാന ലൊക്കേഷൻ. ചെന്നൈ ഷെഡ്യൂള്‍ ആണ് ഇനി പൂര്‍ത്തിയാവാനുള്ളത്. നേരത്തേ പുറത്തെത്തിയ ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് വലിയ പ്രേക്ഷപ്രീതി നേടിയിരുന്നു.

ഷിബു ബേബി ജോണിന്‍റെ ജോണ്‍ ആന്‍ഡ് മേരി ക്രിയേറ്റീവിനൊപ്പം മാക്സ് ലാബ് സിനിമാസ്, സെഞ്ച്വറി ഫിലിംസ് എന്നിവരും ചേര്‍ന്നാണ് ചിത്രത്തിന്‍റെ നിര്‍മ്മാണം. മറാഠി നടി സൊണാലി കുല്‍ക്കര്‍ണി, ഹരീഷ് പേരടി, ഹരിപ്രശാന്ത് വര്‍മ്മ, മണികണ്ഠന്‍ ആചാരി, സുചിത്ര നായര്‍, മനോജ് മോസസ്, ബംഗാളി നടി കഥ നന്ദി തുടങ്ങിയവരൊക്കെ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.

Hot Topics

Related Articles