കോട്ടയം: നിയോജക മണ്ഡലത്തിൻ്റെ വികസനം ഇല്ലാതാക്കിയതിൽ ഇരു മുന്നണികളും തുല്യ പങ്കാളികളാണെന്ന് ബിജെപി കോട്ടയം വെസ്റ്റ് ജില്ലാ പ്രസിഡൻ്റ് ലിജിൻ ലാൽ.
എൻ ഡി എ കോട്ടയം നിയോജകമണ്ഡലം സ്ഥാനാർഥി പി അനിൽകുമാറിന്റെ സ്ഥാനാർഥി പര്യടനം ഉദ്ഘടനം ചെയ്തു സംസാരിക്കുകയാരുന്നു അദ്ദേഹം .
കഴിഞ്ഞ പതിനഞ്ചു വർഷമായി ഈ മണ്ഡലത്തെ പ്രതിനിധീകരിച്ച എംഎൽഎ വികസനത്തിനായി വീണ്ടും അവസരം ചോദിക്കുകയാണ്. മണ്ഡലത്തിൻ്റെ യഥാർത്ഥ വികസനം ഇതുവരെ നടപ്പിലായിട്ടില്ലെന്ന അദ്ദേഹത്തിൻ്റെ തുറന്നു പറച്ചിലാണ് വീണ്ടും അവസരം ചോദിക്കുന്നതിലൂടെ വ്യക്തമാകുന്നത്. കഴിഞ്ഞ 10 വർഷകാലം കേരളം ഭരിച്ച ഇടതുപക്ഷമുന്നണിയും വികസനകാര്യത്തിൽ കോട്ടയത്തെ പാടെ തഴഞ്ഞു.
12 വർഷകാലമായി കോട്ടയത്തിന്റെ ഹൃദയഭാഗത്തു ആകാശപത നിർമാണം എങ്ങും എത്താതെ നില്കുന്നു.ഇടതുപക്ഷ സർക്കാരിന്റെ നിസ്സഹകരണം ആണ് ആകാശപതയുടെ പണി എങ്ങും എത്തതിന് കാരണമായി എം എൽ എ പഴിചാരുന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
എന്നാൽ തിരുവഞ്ചൂർ രാധാകൃഷ്ണൻ മന്ത്രി ആയിരുന്ന സമയത്തു പോലും ഈ പ്രവർത്തി പണി പൂർത്തീകരിക്കുവാൻ അദ്ദേഹത്തിന് സാധിക്കാത്തിരുന്നത് അദേഹത്തിന്റെ കഴിവ് കേടിനെയാണ് സൂചിപ്പിക്കുന്നത്.
കേന്ദ്ര സർക്കാരിൻ്റെ വികസന മാതൃക കോട്ടയത്തും നടപ്പിലാകണമെങ്കിൽ എൻഡിഎ. സ്ഥാനാർത്ഥി പി അനിൽകുമാർ വിജയിക്കണമെന്നും അദ്ദേഹം പറഞ്ഞു.

