കേരളം ബിജെപിക്ക് ബാലികേറാമലയല്ല ; സംസ്ഥാനത്തെ എല്ലാ മണ്ഡലവും ഒരു പോലെ ; കെ സുരേന്ദ്രൻ

തിരുവനന്തപുരം : കേരളം ബിജെപിക്ക് ബാലികേറാമലയല്ലന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ. പ്രമുഖ ചാനൽ സംഘടിപ്പിച്ച സെമിനാറിൽ മാറുന്ന മുന്നണി സമവാക്യങ്ങൾ എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.കഴിഞ്ഞ 9 വർഷക്കാലമായി മോദി സർക്കാർ നടത്തുന്നത് സമാനതകൾ ഇല്ലാത്ത വികസന പ്രവർത്തനങ്ങളാണ്. 2014 ന് ശേഷം എല്ലാ മേഖലയിലും വൻ കുതിച്ച് ചാട്ടമാണ് ഉണ്ടാക്കിയിരിക്കുന്നത്.

വരുന്ന ലോകസഭാ തെരഞ്ഞെടുപ്പിൽ ഈ വികസന പ്രവർത്തനങ്ങൾ ചൂണ്ടിക്കാട്ടിയായിരിക്കും ബിജെപിയുടെ പ്രചരണം. കേരള സംസ്ഥാനത്തെ എല്ലാ മണ്ഡലവും ബിജെപിക്ക് ഒരു പോലെയാണ്. എന്നാൽ മാധ്യമങ്ങൾ ബിജെപിയെ വളഞ്ഞിട്ട് ആക്രമിക്കുകയാണ്. വിമർശ്ശിക്കുന്നത് നല്ലതാണ് പക്ഷേ വാർത്തകൾ സൃഷ്ടിക്കുന്നത് ശരിയല്ല. ബിജെപി കേരളം ഭരിക്കുന്ന കാലം വിദൂരമല്ലെന്നും കെ. സുരേന്ദ്രൻ പറഞ്ഞു.

Hot Topics

Related Articles