തിരുവനന്തപുരം: ബിജെപി നേതാവ് പി.പി മുകുന്ദൻ (77) അന്തരിച്ചു. ബിജെപി മുൻ സംഘടനാ ജനറൽ സെക്രട്ടറിയായിരുന്നു. വർഷങ്ങളോളമായി ആർ.എസ്.എസിന്റെ ചുമതലയുണ്ടായിരുന്നു. തിരുവനന്തപുരത്ത് വസതിയിൽ വിശ്രമ ജീവിതം നയിക്കുകയായിരുന്നു. കൊച്ചിയിലെ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്നു. കാൻസർ ബാധിതനായി ചികിത്സയിൽ കഴിയുകയായിരുന്നു. രാഷ്ട്രീയത്തിന് അതീതമായി വ്യക്തി ബന്ധങ്ങൾ സൂക്ഷിച്ചിരുന്ന വ്യക്തിയായിരുന്ു പി.പി മുകുന്ദൻ. കൊച്ചി അമൃത ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നതിനിടെയാണ് അന്ത്യം സംഭവിച്ചത്.
Advertisements