പൊട്ടിത്തെറിച്ച് ബ്ലാസ്റ്റേഴ്‌സ്; കൊച്ചിയിൽ മഞ്ഞക്കടലിരമ്പം; തകർപ്പൻ വിജയവുമായി ബ്ലാസ്റ്റേഴ്‌സിന് മിന്നും തുടക്കം

കൊച്ചി: അലകടലായി ആഞ്ഞടിച്ച മഞ്ഞക്കലിനു മുകളിൽ ഗോൾ വർഷിച്ച് ബ്ലാസ്‌റ്റേഴ്‌സിന് തകർപ്പൻ വിജയത്തുടക്കം. അഡ്രിയാൻ ലൂണയുടെ ആദ്യ ഗോളും, കലിയുഷ്‌നിയുടെ ഡബിളുമാണ് ബ്ലാസ്‌റ്റേഴ്‌സിനെ മുന്നിലെത്തിച്ചത്. ഈസ്റ്റ് ബംഗാൾ അലക്‌സിലൂടെ ഒരു ഗോൾ മടക്കിയെങ്കിലും ബ്ലാസ്‌റ്റേഴ്‌സിന്റെ വിജയത്തിന് തടസം നിൽക്കാനായില്ല.
സ്‌കോർ
ബ്ലാസ്‌റ്റേഴ്‌സ് – 03
ഈസ്റ്റ് ബംഗാൾ -01

Advertisements

ആദ്യം മുതൽ ആക്രമിച്ച് കളിച്ച ബ്ലാസ്‌റ്റേഴ്‌സ് നിര മഞ്ഞപ്പടയ്ക്ക് വേണ്ട ഊർജം നൽകിയിരുന്നു. 21 തവണയാണ് ബ്ലാസ്റ്റേഴ്‌സ് ഈസ്റ്റ് ബംഗാൾ ബോക്‌സിലേയ്ക്കു പന്ത് അടിച്ചു കയറ്റിയത്. ഭാഗ്യം അൽപം അകന്നു നിന്നത് കൊണ്ടു മാത്രമാണ് ഗോളെണ്ണം മൂന്നായി ഒതുങ്ങിയത്. ഇതിനിടെ രണ്ടു തവണ ഗ്രൗണ്ടിൽ രണ്ടു ടീമിന്റെയും താരങ്ങൾ തമ്മിൽ ഏറ്റുമുട്ടിയത് മത്സരത്തിൽ കല്ലുകടിയായി മാറി.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കലൂർ രാജ്യാന്തര സ്‌റ്റേഡിയത്തിൽ തിങ്ങി നിറഞ്ഞ കാളികൾക്ക് വിരുന്നൂട്ടിയായിരുന്നു ബ്ലാസ്‌റ്റേഴ്‌സിന്റെ ആക്രമണ ഫുട്‌ബോൾ. ആദ്യം മുതൽ ആഗ്രമിച്ച ബ്ലാസ്‌റ്റേഴ്‌സിന് പ്രത്യാക്രമണങ്ങളിലൂടെ തിരിച്ചടി നൽകി കട്ടയ്ക്ക് നിന്നു ഈസ്റ്റ് ബംഗാൾ. ഇതിനിടെ 72 ആം മിനിറ്റിലെ തകർപ്പൻ ഗോളോടെ ലൂണയാണ് ബ്ലാസ്‌റ്റേഴ്‌സിനെ മുന്നിലെത്തിച്ചത്. 82 ആം മിനിറ്റിൽ കലുഷ്‌നി ഒരു ഗോൾ അടിച്ച് തൊട്ടടുത്ത മിനിറ്റിൽ തന്നെ ഈസ്റ്റ് ബംഗാൾ തിരിച്ചടിച്ചു. പിന്നീട് തകർപ്പൻ ലോങ് റേഞ്ചർ വോളിയിലൂടെ 89 ആം മിനിറ്റിൽ കലുഷ്‌നി ബ്ലാസ്‌റ്റേഴസിന്റെ പട്ടിക പൂർത്തിയാക്കി. വിജയവും..!

Hot Topics

Related Articles