വിജയ വീഥിയിലേക്ക് തുഴയെറിഞ്ഞ് നടുഭാഗം ചുണ്ടൻ ; താഴത്തങ്ങാടി ചാമ്പ്യൻസ് ബോട്ട് ലീഗ് ട്രോഫി നടുഭാഗം ചുണ്ടന് ; മാറ്റുരച്ചത് എണ്ണം പറഞ്ഞ ഒൻപത് ചുണ്ടൻ വള്ളങ്ങളുമായി

കോട്ടയം : താഴത്തങ്ങാടി ചാമ്പ്യൻസ് ബോട്ട് ലീഗിൽ നടുഭാഗം ചുണ്ടന് ആവേശ ജയം. ജലപ്പരപ്പിൽ ആവേശം നിറച്ച വള്ളംകളി മത്സരത്തിൽ ഒമ്പതു ചുണ്ടനുകളോട് ഏറ്റുമുട്ടിയാണ് നടുഭാഗം ഒന്നാം സ്ഥാനം തുഴഞ്ഞ് നേടിയത്. യു.ബി.സി. കൈനകരിയാണ് നടുഭാഗത്തിന്റെ ബോട്ട് ക്ലബ്ബ് . ആയിരങ്ങളാണ് കോട്ടയത്തെ ജലമാമാങ്കത്തിന് സാക്ഷ്യം വഹിക്കുവാൻ താഴെത്തങ്ങാടിയിൽ തടിച്ചു കൂടിയത്. ആയിരങ്ങളെ സാക്ഷി നിർത്തി 9 വള്ളങ്ങളെ പിന്നിലാക്കി നടുഭാഗം തുഴഞ്ഞ് മുന്നേറുകയായിരുന്നു. രണ്ടാം സ്ഥാനം കാരിച്ചാൽ ചുണ്ടനാണ്

Advertisements

മത്സരത്തിൽ ഏറ്റുമുട്ടിയ വള്ളങ്ങൾ.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

നടുഭാഗം (ബോട്ട് ക്ലബ്: യു.ബി.സി. കൈനകരി), സെന്റ് പയസ് ടെൻത് (നിരണം ബോട്ട് ക്ലബ്), വീയപുരം (പള്ളാത്തുരുത്തി ബോട്ട് ക്ലബ്), മഹാദേവികാട്ടിൽ തെക്കേതിൽ(പൊലീസ് ബോട്ട് ക്ലബ്), നിരണം (കുമരകം എൻ.സി.ഡി.സി. ബോട്ട് ക്ലബ്), ചമ്പക്കുളം(കുമരകം ടൗൺ ബോട്ട് ക്ലബ്), പായിപ്പാടൻ (കുമരകം ബോട്ട് ക്ലബ് ആൻഡ് എസ്.എഫ്.ബി.സി.), കാരിച്ചാൽ (പുന്നമട ബോട്ട് ക്ലബ്), ആയാപറമ്പ് പാണ്ടി (വേമ്പനാട് ബോട്ട് ക്ലബ്) എന്നീ ചുണ്ടനുകൾ മാറ്റുരയ്ക്കും.
ഉച്ചകഴിഞ്ഞ് മൂന്നു മുതലാണ് മത്സരങ്ങൾ. ഒന്നാംസ്ഥാനത്തെത്തുന്നവർക്ക് അഞ്ചു ലക്ഷവും രണ്ടും മൂന്നും സ്ഥാനത്തെത്തുന്നവർക്ക് യഥാക്രമം മൂന്ന്, ഒരു ലക്ഷം രൂപയുമാണ് സമ്മാനം ലഭിക്കുക. മത്സരത്തിൽ പങ്കെടുക്കുന്ന ചുണ്ടൻ വള്ളങ്ങൾക്ക് നാലു ലക്ഷം രൂപ വീതം ബോണസ് ലഭിക്കും.വിജയികൾക്കുള്ള സമ്മാനദാനം ജില്ല പോലീസ് മേധാവി കെ കാർത്തിക് നിർവഹിക്കും.

സി.ബി.എല്ലിനൊപ്പം താഴത്തങ്ങാടി വള്ളംകളിയുടെ ഭാഗമായി കോട്ടയം വെസ്റ്റ് ക്ലബിൽ രജിസ്റ്റർ ചെയ്ത 19 ചെറുവള്ളങ്ങളുടെ മത്സരവും നടക്കും. ആദ്യ മൂന്ന് ഹീറ്റ്സ് മത്സരങ്ങൾക്കു ശേഷമാണ് ചെറുവള്ളങ്ങളുടെ ഹീറ്റ്സ് മത്സരം. ഇരുട്ടുകുത്തി എ, ബി ഗ്രേഡ്, വെപ്പ് എ, ബി ഗ്രേഡ്, ചുരുളൻ വള്ളങ്ങളാണ് മത്സരിക്കുക. ഇടവേളയ്ക്കുശേഷം ചെറുവള്ളങ്ങളുടെ ലൂസേഴ്സ്, ഫൈനൽ മത്സരങ്ങൾ നടക്കും. തുടർന്നാണ് സി.ബി.എൽ. ഫൈനൽ മത്സരം നടക്കുക.
സ്റ്റാർട്ടിങ് പോയിന്റിലുള്ള തൂക്കുപാലത്തിൽ ആളുകൾ കൂട്ടംകൂടി നിൽക്കാൻ അനുവദിക്കില്ല. മത്സരസമയത്ത് ഫിനിഷിങ് പോയിന്റിലെ പാലത്തിനടിയിലോ ഫോട്ടോ ഫിനിഷിംഗ് സംവിധാനത്തിനായി സ്ഥാപിച്ച കാലുകളിലോ ആളുകൾ കയറുന്നത് തടയാൻ പൊലീസ് കർശന നടപടി സ്വീകരിക്കും.

Hot Topics

Related Articles