ബോളിവുഡ് നടൻ ഇര്‍ഫാന്‍ ഖാന്റെ അവസാന സിനിമ തിയേറ്ററുകളിലേക്ക് : ‘ദി സോംഗ് ഓഫ് സ്കോര്‍പിയണ്‍സിൽ’ ഒട്ടക വ്യാപാരിയായി ഇർഫാൻ ഖാൻ; ട്രെയിലർ പുറത്തിറങ്ങി

അന്തരിച്ച നടൻ ബോളിവുഡ് നടൻ ഇര്‍ഫാന്‍ ഖാന്‍ അവസാനമായി അഭിനയിച്ച ചിത്രം ‘ദി സോംഗ് ഓഫ് സ്കോര്‍പിയണ്‍സ്’ റിലീസിന്. ഏപ്രില്‍ 28നാണ് ചിത്രം തിയേറ്ററുകളിൽ എത്തുക. ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി.

ആദം എന്ന ഒട്ടക വ്യാപാരിയായിട്ടാണ് ഇർഫാൻ ഖാൻ ചിത്രത്തിൽ എത്തുന്നത്. വഹീദ റഹ്‍മാന്‍, ശശാങ്ക് അറോറ, കൃതിക പാണ്ഡെ, സാറ അര്‍ജുന്‍, ഷെഫാലി ഭൂഷണ്‍, തിലോത്തമ ഷോമെ എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

2017ല്‍ ഷൂട്ടിംഗ് പൂര്‍ത്തിയാക്കിയ ചിത്രം ലോകപ്രശസ്തമായ ലൊക്കാര്‍ണോ ചലച്ചിത്രോത്സവ വേദിയിൽ വേള്‍ഡ് പ്രീമിയര്‍ ചെയ്തിരുന്നു. പിയെട്രോ സുര്‍ച്ചര്‍, കാര്‍ലോട്ട ഹോളി സ്റ്റെയിന്‍മന്‍ എന്നിവരാണ് ചിത്രത്തിന്‍റെ ഛായാഗ്രാഹകര്‍. എഡിറ്റിംഗ് മേരി പിയര്‍ ഫ്രാപ്പിയര്‍.

2020 ഏപ്രിലില്‍ ആയിരുന്നു കാന്‍സര്‍ ബാധയെ തുടർന്ന് ഇർഫാൻ ഖാൻ മരിച്ചത്.

Hot Topics

Related Articles