ജയ്പൂർ: ഛത്തീസ്ഗഡിലെ കാങ്കറില്‍ കുഴിബോംബ് നീക്കം ചെയ്യുന്നതിനിടെ സ്ഫോടനം. മൂന്ന് ജവാന്മാർ വീരമൃത്യു വരിച്ചു. ഒരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ഐഇഡി സ്ഫോടനത്തിലാണ് മരണം റിപ്പോർട്ട് ചെയ്തത്. കാങ്കർ-നാരായണ്‍പൂര്‍ അതിര്‍ത്തിക്ക് സമീപമാണ് സംഭവം. മാവോയിസ്റ്റുകള്‍ മുൻപ് സ്ഥാപിച്ചിരുന്ന കുഴിബോബുകള്‍ നിർവ്വീര്യമാക്കുന്നതിനിടയില്‍ പൊട്ടിതെറിക്കുകയായിരുന്നു. ജില്ലാ റിസർവ് ഗാർഡിലെ ഇൻസ്പെക്ടർ സുഖ്റാം വട്ടി, കോണ്‍സ്റ്റബിള്‍ കൃഷ്ണ കൊമ്ര, കോണ്‍സ്റ്റബിള്‍ സഞ്ജയ് ഗഡ്പാലെ എന്നിവരാണ് വീരമൃത്യു വരിച്ചത്.
Advertisements

