കൂരോപ്പട: വായനയെ പ്രോത്സാഹിപ്പിക്കുന്നതിന് വായനശാലകള്‍ക്ക് പുസ്തകങ്ങള്‍ നല്‍കി പഞ്ചായത്ത് മാതൃകയായി. കൂരോപ്പട ഗ്രാമ പഞ്ചായത്തിലെ സജീവമായി പ്രവര്‍ത്തിക്കുന്ന 13 വായനശാലകള്‍ക്കാണ് കൂരോപ്പട ഗ്രാമപഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതി പ്രകാരം പുസ്തകങ്ങള്‍ വാങ്ങി നല്‍കിയത്. സര്‍ക്കാരിന്റെ പുസ്തകശാലയായ ബുക്ക്മാര്‍ക്കില്‍ നിന്നാണ് മുക്കാല്‍ ലക്ഷത്തോളം രൂപായുടെ വിവിധ പുസ്തകങ്ങള്‍ വാങ്ങിയത്.
പഞ്ചായത്ത് അങ്കണത്തില്‍ നടന്ന സമ്മേളനത്തില്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഗോപി ഉല്ലാസ് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ഷീലാ ചെറിയാന്‍ പദ്ധതിയുടെ ഉദ്ഘാടനം വായനശാലകളുടെ പ്രതിനിധി സോഫിയാ ഐസക്കിന് പുസ്തകങ്ങള്‍ നല്‍കി നിര്‍വ്വഹിച്ചു. പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷമാരായ രാജമ്മ ആന്ധ്രുസ്, സന്ധ്യാ സുരേഷ്, പഞ്ചായത്ത് അംഗങ്ങളായ അനില്‍ കൂരോപ്പട, ആശാ ബിനു, റ്റി.ജി മോഹനന്‍, സന്ധ്യാ ജി നായര്‍, സോജി ജോസഫ്, നിര്‍വ്വഹണ ഉദ്യോഗസ്ഥ സുനിതകുമാരി, വായനശാലാ ഭാരവാഹികളായ റ്റി.ജി ബാലചന്ദ്രന്‍, വിശ്വനാഥന്‍ നായര്‍ ,ഹരി ചാമക്കാലാ തുടങ്ങിയവര്‍ സംബന്ധിച്ചു.