ബോർഡർ ഗവാസ്‌കർ ട്രോഫി: ഇരുനൂറ് കടന്ന് ഇന്ത്യൻ ലീഡ്; അക്‌സറിനൊപ്പം പൊരുതി നിന്ന് ഇന്ത്യൻ വാലറ്റം

നാഗ്പൂർ: ബോർഡർ ഗവാസ്‌കർ ട്രോഫിയിൽ ഇന്ത്യൻ വാലറ്റത്തിന്റെ പോരാട്ടമികവിൽ ഇന്ത്യയ്ക്ക് ഇരുനൂറിന് മുകളിൽ ലീഡ്. ഓസ്‌ട്രേലിയൻ പുതുമുഖ സ്പിന്നർ ടോഡ് മർഫിയുടെ ഏഴ് വിക്കറ്റ് നേട്ടത്തിനൊപ്പം, ഇന്ത്യൻ ഇടംകയ്യൻ അക്‌സർ പട്ടേലിന്റെ പോരാട്ടവീര്യവും മികവായി. മൂന്നാം ദിനത്തിൽ നാലാം ഓവറിൽ തന്നെ രവീന്ദ്ര ജഡേജയെ വീഴ്ത്തിയ ആസ്‌ട്രേലിയ ഇന്ത്യയെ പിടിച്ചു കെട്ടാമെന്ന പ്രതീക്ഷയിലാണ് എത്തിയത്.

Advertisements

രണ്ടാം ദിനത്തിലെ സ്‌കോറിനോട് നാലു റൺ മാത്രം കൂട്ടിച്ചേർത്ത് മർഫിയുടെ പന്തിൽ ബൗൾഡായാണ് ജഡേജ മടങ്ങിയത്. പിന്നാലെ, അക്‌സറിന് കൂട്ടായി മുഹമ്മദ് ഷമി എത്തി. എന്നാൽ, ഷമി വേറൊരു മൂഡിലായിരുന്നു. 47 പന്തിൽ രണ്ടു ഫോറും മൂന്നു സിക്‌സും പറത്തി ആഞ്ഞടിച്ച ഷമിയുടെ 37 ന്റെ മികവിൽ ഇന്ത്യ മികച്ച ലീഡിലേയ്ക്കു കുതിച്ചു. ഒരു വശത്ത് ഷമിയുടെ പടുകൂറ്റൻ ഷോട്ടിന് ടെക്‌നിക്കൽ ബാറ്റിങ്ങോടെ അക്‌സർ പിൻതുണ നൽകി.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഷമിയെയും മർഫി തന്നെ പുറത്താക്കിയതിന് പിന്നാലെ എത്തിയ സിറാജ് മികച്ച പ്രതിരോധമാണ് തീർത്തത്. 19 പന്തിൽ ഒരു റൺ മാത്രമായിരുന്നു സിറാജിന്റെ സംഭാവനയെങ്കിലും അക്‌സറിന് കൂട്ട് നിന്ന് ഇന്ത്യൻ വിക്കറ്റ് കാക്കുകയായിരുന്നു സിറാജ്. ഒടുവിൽ സ്‌കോർ ഉയർത്താൻ കൂറ്റൻ അടിയ്ക്കു ശ്രമിച്ച അക്‌സർ പട്ടേൽ 174 പന്തിൽ ഒരു സിക്‌സും പത്തു ഫോറുമായി 84 റണ്ണെടുത്ത് അവസാനക്കാരനായി മടങ്ങി. ഇതോടെ ഇന്ത്യ 400 റണ്ണും കടന്നു. ഇന്ത്യയ്ക്ക് 223 റണ്ണിന്റെ ലീഡുണ്ട്. ഇന്ത്യൻ സ്പിന്നിനെ രണ്ടാം ഇന്നിംങ്‌സിൽ ഓസ്‌ട്രേലിയ എങ്ങിനെ നേരിടുമെന്നത് അനുസരിച്ചിരിക്കും മത്സരത്തിന്റെ ഫലം.

ആദ്യ ടെസ്റ്റിനിറങ്ങിയ ഓസീസ് സ്പിന്നർ ടോഡ് മർഫിയുടെ ബൗളിംങാണ് ശ്രദ്ധേയമായത്. ഇന്ത്യൻ സ്പിന്നർമാരെ പേടിച്ചിറങ്ങിയ ഓസ്‌ട്രേലിയ രണ്ട് സ്പിന്നർമാരുമായാണ് കളത്തിലിറങ്ങിയിരുന്നത്. സ്ഥിരം സ്പിന്നർ ലയോണിന് കാര്യമായ ചലനം ഉണ്ടാക്കാനാവാതെ പോയപ്പോൾ മർഫി ഏഴു വിക്കറ്റാണ് വീഴ്ത്തിയത്. 47 ഓവർ എറിഞ്ഞ മർഫി 124 റണ്ണും വഴങ്ങി. 49 ഓവർ എറിഞ്ഞ ലയോൺ 126 റൺ വഴങ്ങിയാണ് ഒരു വിക്കറ്റ് വീഴ്ത്തിയത്. പാറ്റ് കമ്മിൻസ് രണ്ടു വിക്കറ്റും വീഴ്ത്തു.

Hot Topics

Related Articles