വാഷിംങ്ടൺ : ലോകം ഇനി ഒരു പന്തായി ചുരുങ്ങാൻ നാലു ദിവസം മാത്രം ബാക്കി. അമേരിക്കയിലും കാനഡയിലുമായി നടക്കുന്ന ലോകകപ്പ് ഫുട്ബോൾ 2026 ജൂൺ 11 ന് ആരംഭിക്കും. ജൂൺ 12 ന് ഇന്ത്യൻ സമയം രാത്രി 12.30 ന് മെക്സിക്കോയും, സൗത്ത് ആഫ്രിക്കയും തമ്മിൽ ഏറ്റുമുട്ടുന്നതോടെയാണ് ലോകകപ്പിന് ഔദ്യോഗിക തുടക്കമാകുക.
Advertisements
ജൂൺ 14 ന് പുലർച്ചെ 3.30 ന് ബ്രസീലും മൊറോക്കോയും തമ്മിൽ ഏറ്റുമുട്ടും. ഇതേ ദിവസം രാവിലെ 10.30 ന് ജർമ്മനി കുറാക്കോയെ നേരിടും. ജൂൺ 15 ന് ആദ്യ മത്സരത്തിൽ സ്പെയിൻ കാബോ വെർഡേയെ നേരിടും. ജൂൺ 17 നാണ് ലോകചാമ്പ്യന്മാരായ അർജന്റീനയുടെ ആദ്യ മത്സരം. ജൂൺ 17 ന് രാവിലെ 6.30 ന് അർജന്റീന അൾജീരിയയെ നേരിടും. ഇതേ ദിവസം 10.30നാണ് പോർച്ചുഗൽ കോംഗോ മത്സരം. ജൂൺ 18 ന് ഇംഗ്ലണ്ട് ക്രൊയേഷ്യയെ നേരിടും.


