വിജയ്യുടെ വിജയം : പാർട്ടിയുടെ പേരിനോട് ആദരവ് നൽകി. മകന് പേരിട്ട് എംഎല്‍എ എംആർ. പല്ലവി

ചെന്നൈ: തമിഴക വെട്രി കഴകം എംഎല്‍എ എംആർ. പല്ലവി തന്റെ നവജാത പുത്രന് പാർട്ടിയുടെ പേരിനോട് ആദരവ് പ്രകടിപ്പിക്കുന്ന രീതിയില്‍ വേറിട്ടൊരു പേര് നല്‍കി. കഴിഞ്ഞ ആഴ്ച പ്രസവിച്ച തന്റെ ആണ്‍കുഞ്ഞിന് ടിവികെ – തമിഴ് വെട്രി കൊണ്ടാൻ” എന്നാണ് അവർ പേരിട്ടിരിക്കുന്നത്. ടിവികെ എന്ന പാർട്ടിയുടെ പേരിന്റെയും, ‘ജനനായകൻ’ എന്ന സിനിമയിലെ വിജയിന്റെ പേരിന്റെയും മാതൃകയിലാണ് കുഞ്ഞിന് ഈ പേര് തിരഞ്ഞെടുത്തത്.

Advertisements

കടുത്ത വേനല്‍ക്കാലത്തായിരുന്നു തമിഴ്‌നാട്ടില്‍ തിരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ നടന്നിരുന്നത്. കുഞ്ഞിനെ ഗർഭം ധരിച്ചിരുന്ന സമയത്താണ് എം.ആർ. പല്ലവി കടുത്ത വേനല്‍ച്ചൂടിനെ അവഗണിച്ച്‌ മണ്ഡലത്തില്‍ സജീവമായി തിരഞ്ഞെടുപ്പ് പ്രചാരണ രംഗത്ത് ഉണ്ടായിരുന്നത്. ഗർഭകാലത്തെ കഠിനാധ്വാനത്തിനൊടുവില്‍ പാർട്ടി കൈവരിച്ച വലിയ വിജയത്തിന്റെ അടയാളമായി കുഞ്ഞിന് പാർട്ടിയുമായി ബന്ധിപ്പിക്കുന്ന ഒരു പേര് നല്‍കണമെന്ന് അവർ ആഗ്രഹിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ‘തമിഴ് വെട്രി കൊണ്ടാൻ’ എന്ന പേര് കുഞ്ഞിനായി നല്‍കിയത്. പാർട്ടിയോടുള്ള സ്നേഹവും തിരഞ്ഞെടുപ്പ് കാലത്തെ കഠിനാധ്വാനവും ഓർമ്മിപ്പിക്കുന്ന എംഎല്‍എയുടെ ഈ തീരുമാനം ഇപ്പോള്‍ രാഷ്ട്രീയ വൃത്തങ്ങളിലും പാർട്ടി പ്രവർത്തകർക്കിടയിലും വലിയ ചർച്ചയായി മാറിയിട്ടുണ്ട്.

Hot Topics

Related Articles