പിന്നിൽ നന്ന് പൊരുതിക്കയറി പ്രീക്വാർട്ടറിലേയ്ക്ക്…! ജപ്പാനെ വീഴ്ത്തി വിജയം പിടിച്ചെടുത്ത് ബ്രസീൽ

ഹൂസ്റ്റൺ: പിന്നിൽ നിന്ന് പൊരുതിക്കയറി ജപ്പാനെ തകർത്ത് ബ്രസീൽ ലോകകപ്പ് പ്രീക്വാർട്ടറിൽ. ഒന്നിനെതിരെ രണ്ട് ഗോളിനാണ് ബ്രസീൽ ജപ്പാനെ തോൽപ്പിച്ചത്. മത്സരത്തിന്റെ 29 ആം മിനിറ്റിലാണ് ജപ്പാൻ ആദ്യ ഗോൾ നേടിയത്. കൈഷു സാനോയാണ് ആദ്യം ബ്രസീൽ ആരാധകരെ ഞെട്ടിച്ചത്. ഗോൾ രഹിതമായി പിരിഞ്ഞ ആദ്യ പകുതിയ്ക്ക് ശേഷം നിരന്തരം ഗോൾ മുഖത്ത് ആക്രമണം നടത്തുകയായിരുന്നു ബ്രസീൽ. ഇതിന്റെ ഫലെ 56 ആം മിനിറ്റിൽ ലഭിച്ചു. കാസിമിറോയിലൂടെ ബ്രസീൽ ഗോൾ മടക്കി. പിന്നാലെ ലഭിച്ച നിരവധി അവസരങ്ങൾക്ക് മുന്നിൽ ജപ്പാൻ ഗോൾ കീപ്പറും, ക്രോസ് ബാറും, പ്രതിരോധ നിരയും തടസം നിന്നു. എന്നാൽ, ഇൻജ്വറി ടൈമിന്റെ അഞ്ചാം മിനിറ്റിൽ മാർട്ടിനെല്ലി നേടിയ ഗോളിലൂടെ ബ്രസീൽ വിജയവും പ്രീ ക്വാർട്ടറും ഉറപ്പിച്ചു.

Advertisements

Hot Topics

Related Articles