ന്യൂഡൽഹി : പെട്രോള്‍-ഡീസല്‍ വിതരണത്തില്‍ പശ്ചിമേഷ്യൻ യുദ്ധ പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ കേന്ദ്ര സർക്കാർ ഏർപ്പെടുത്തിയിരുന്ന താല്‍ക്കാലിക നിയന്ത്രണങ്ങള്‍ ജൂലൈ 1 മുതല്‍ പിൻവലിക്കും.ഒരു വാഹനത്തിനോ ഉപഭോക്താവിനോ പ്രതിദിനം 200 ലിറ്റർ ഡീസല്‍ മാത്രം നല്‍കാമെന്ന നിയന്ത്രണവും റദ്ദാക്കി. വ്യവസായ, വാണിജ്യ, സ്ഥാപന ഉപഭോക്താക്കള്‍ റീട്ടെയില്‍ പമ്പുകള്‍ക്ക് പകരം നിശ്ചിത കണ്‍സ്യൂമർ പമ്പുകളില്‍ നിന്ന് ഇന്ധനം വാങ്ങണമെന്ന നിർദേശവും ഇനി ബാധകമല്ല. രാജ്യത്തെ ഇന്ധനവിതരണ സാഹചര്യം സാധാരണ നിലയിലായതിനെ തുടർന്നാണ് ജൂണ്‍ 12-ലെ ഉത്തരവ് കേന്ദ്ര പെട്രോളിയം മന്ത്രാലയം പിൻവലിച്ചത്. കരിഞ്ചന്ത, പൂഴ്ത്തിവെപ്പ്, ഇന്ധന വഴിതിരിച്ചുവിടല്‍ എന്നിവ തടയുന്നതിനാണ് ഈ നിയന്ത്രണങ്ങള്‍ നേരത്തെ ഏർപ്പെടുത്തിയിരുന്നത്.
Advertisements


