ഇ ഡി വധശ്രമ കേസിൽ ജാമ്യം കിട്ടിയ പ്രതിയുടെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സർക്കാർ ഇന്ന് ഹൈക്കോടതിയിൽ ഹർജി നൽകും.ഇതേ ആവശ്യവുമായി ED കഴിഞ്ഞ ദിവസം കോടതിയെ സമീപിച്ചിരുന്നു.ഇതിന് പിന്നാലെയാണ് സർക്കാരിന്റെ നീക്കവും.
Advertisements
ജാമ്യം നൽകുന്നതിനെ ശക്തമായി എതിർക്കുന്ന പോലീസ് റിപ്പോർട്ട് ജില്ലാ ഗവൺമെന്റ് പ്ലീഡർ സെഷൻസ് കോടതിയിൽ എടുത്തില്ല എന്നാണ് ആക്ഷേപം.ഇടത് സർക്കാരിന്റെ കാലത്ത് നിയമിച്ചിരുന്ന അഡ്വ ഗീന കുമാരിയെ ഇക്കാരണത്താൽ ഇന്നലെ അടിയന്തരമായി സർക്കാർ മാറ്റിയിരുന്നു.


