ചെന്നീർക്കര വെട്ടോലിമലയിലെ സ്നേഹത്തണലിൻ്റെ ഇടപാടുകൾ അന്വേഷിക്കണം: വിജിൽ ഇന്ത്യ മൂവ്മെൻ്റ് പത്തനംതിട്ട ജില്ലാ കമ്മിറ്റി

പത്തനംതിട്ട : ചെന്നീർക്കര വെട്ടോലിമലയിലെ സ്നേഹത്തണൽ വൃദ്ധസദനത്തിൽ കുട്ടികൾക്കും മുതിർന്നവർക്കും നേരെ ഉണ്ടായ ക്രൂരമായ ശാരീരിക ആക്രമണം, ബാലവേല, ചൂഷണം, വഞ്ചന, അവഗണന, ഭീഷണിപ്പെടുത്തൽ, മറ്റ് നിയമവിരുദ്ധ പ്രവൃത്തികൾ എന്നിവയെ സംബന്ധിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്നും, വൃദ്ധസദനത്തിൻ്റെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന ഓമല്ലൂരിലെ എലോഹിം ഗ്ലോബൽ വർഷിപ്പ് സെൻ്ററിൻ്റെ ഉടമയായ പാസ്റ്ററെ ഉടൻ അറസ്റ്റ് ചെയ്യണമെന്നും ദേശീയ മനുഷ്യാവകാശ സംഘടനയായ വിജിൽ ഇന്ത്യ മൂവ്മെൻ്റ് പത്തനംതിട്ട ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.

Advertisements

നിലവിലെടുത്ത കേസ്സുകളിൽ കുട്ടികൾക്കും മുതിർന്നവർക്കുമെതിരെയുള്ള അതിക്രമം തടയൽ നിയമത്തിലെ പ്രധാന വകുപ്പുകളും, ഭാരതീയ ന്യായ സംഹിതയിലെ ബന്ധപ്പെട്ട വകുപ്പുകളും പൂർണ്ണമായും ഉൾപ്പെടുത്തണമെന്ന് സംഘടന ആവശ്യപ്പെട്ടു..


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കേരള മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ്, സംസ്ഥാന ബാലാവകാശ കമ്മീഷൻ,
സാമൂഹികനീതി വകുപ്പ് ഡയറക്ടർ, എന്നിവർക്ക് പരാതി നൽകി.

Hot Topics

Related Articles