ഫൈവ് സ്റ്റാർ റോട്ടേറിയൻ പുരസ്കാരം ദിനരാജ് എസിന്

തലയോലപ്പറമ്പ്: സാമൂഹിക സേവന രംഗത്ത് സ്തുത്യർഹ പ്രവർത്തനം കാഴ്ചവച്ച ദിൻരാജ് എസിന് ജില്ലാ ഗവർണർ ഡോ ടിനാ ആൻറണി ഫൈവ് സ്റ്റാർ റൊട്ടേറിയൻ പുരസ്കാരം സമ്മാനിച്ചു. രക്തദാനം, മെഡിക്കൽ -ഡെന്റൽ ക്യാമ്പുകൾ , അംഗത്വ വികസനം, വിദ്യാർത്ഥികൾക്കുള്ള ഉപരിപഠന സഹായം തുടങ്ങിയ പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമായി അദ്ദേഹത്തിന് കൊല്ലം വിസ്മയ കൺവെൻഷൻ സെൻററിൽ നടന്ന ചടങ്ങിൽ പുരസ്കാരം സമ്മാനിച്ചു. റവന്യൂ ഡിസ്ട്രിക്ട് ഡയറക്ടർ അൻവർ മുഹമ്മദ്, അസിസ്റ്റൻറ് ഗവർണർ ഡോ ബിനു സി നായർ എന്നിവർ സന്നിഹിതരായിരുന്നു.

Advertisements

തലയോലപറമ്പ് സ്വദേശിയായഎസ് ദിൻരാജ്, ക്രിസ്റ്റൽ എഡ്യൂക്കേഷൻ കൺസൾട്ടൻസി ഉടമയാണ്.

Hot Topics

Related Articles