തൃശൂർ പഴയന്നൂരിൽ സ്വകാര്യ ബസ് കാത്തിരിപ്പുകേന്ദ്രത്തിലേക്ക് ബസ് ഇടിച്ചുകയറി ; അഞ്ചുപേർക്ക് പരിക്ക്

വാഴക്കോട് – പ്ലാഴി സംസ്ഥാന പാതയിൽ കായാംപൂവം ബസ് കാത്തിരിപ്പുകേന്ദ്രത്തിലേക്ക് സ്വകാര്യബസ് ഇടിച്ചുകയറി വിദ്യാർഥി അടക്കം അഞ്ച് പേർക്ക് പരിക്ക്. തിരുവില്വാമല- തൃശ്ശൂർ റൂട്ടിലോടുന്ന ഷാസ് ബസാണ് ചൊവ്വാഴ്ച രാവിലെ എട്ടരയോടെ  അപകടത്തിൽപ്പെട്ടത്. ബസിൽ ഉണ്ടായിരുന്ന വിദ്യാർഥിയായ പഴയന്നൂർ വടക്കേത്തറ കിഴിവിട്ടിൽ ശ്രീലക്ഷ്മി (27), പ്ലാഴി സ്വദേശി രേഷ്‌മ (32), ചൂലന്നൂർ സ്വദേശി കൃപന്യ (30 ) ജോലിയ്ക്ക് പോകാനായി ബസ് കാത്തിരിപ്പുകേന്ദ്രത്തിൽ ഇരിക്കുകയായിരുന്ന കൊണ്ടാഴി പാറമേൽപ്പടി പാറോല വീട്ടിൽ പ്രവിത (34), അകമ്പാടത്ത് കീർത്തിയിൽ സൗമ്യ (36 ) എന്നിവർക്കാണ് പരിക്കേറ്റത്. ഇരുവരും സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാരാണ്.

Advertisements

Hot Topics

Related Articles