ഇന്നലെ തിരുവനന്തപുരം നഗരസഭയിൽ നടന്ന കൗൺസിലർമാരുടെ കയ്യാങ്കളിയിൽ BJP കൗൺസിലർമാർക്ക് എതിരെ കേസെടുത്തു. ബിജെപി കൗൺസിലർ ചെമ്പഴന്തി ഉദയനാണ് ഒന്നാം പ്രതി. കോൺഗ്രസ് കൗൺസിലർ ഷെർലിയുടെ പരാതിയിൽ ആണ് കേസ്. ഇന്നലെ കൗണ്‍സില്‍ യോഗം പിരിഞ്ഞതിന് പിന്നാലെയുണ്ടായ പ്രതിഷേധമാണ് കയ്യാങ്കളിയിലേക്ക് നയിച്ചത്. നടത്തളത്തിലിറങ്ങി യുഡിഎഫ് കൗണ്‍സിലര്‍മാര്‍ പ്രതിഷേധിച്ചതോടെ കയ്യാങ്കളിയിലേക്ക് നീങ്ങി. കാപ്പാ കേസിൽ ജയിലിലുള്ള ബിജെപി കൗൺസിലർ ആര് സുഗതനെ പുറത്താക്കണമെന്നാവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. പരസ്പരം മുദ്രാവാക്യം വിളിച്ച് ബിജെപി, എല്‍ഡിഎഫ് കൗണ്ടസിലര്‍മാര്‍ പ്രതിഷേധിച്ചു. ഹാജര്‍ രജിസ്റ്ററിനായി ബിജെപി, എല്‍ഡിഎഫ് കൗണ്ടസിലര്‍മാര്‍ പിടിവലിയുണ്ടായി. രജിസ്റ്റര്‍ കീറാനും ശ്രമം നടന്നു.
Advertisements


