ലോകകപ്പിൽ റൗണ്ട് ഓഫ് 32 മത്സരത്തിൽ പാരഗ്വായ് യോട് ഷൂട്ടൗട്ടിൽ തോറ്റ് ജർമ്മനി പുറത്ത്. പാരഗ്വായ് പ്രീ-ക്വാർട്ടറിലേക്ക് മുന്നേറി. നിശ്ചിത സമയത്ത് ഇരുടീമുകളും ഓരോ ഗോൾ. 42-ാം മിനിറ്റിൽ ജൂലിയോ എൻസീസോയാണ് പാരഗ്വായ്ക്ക് വേണ്ടി ആദ്യം ഗോളടിച്ചത്. രണ്ടാം പകുതിയിൽ ജർമനിയുടെ തിരിച്ചടിയെത്തി. കായ് ഹവേർട്സാണ് ഗോളടിച്ചത്. എക്സ്ട്രാടൈമിലും സമനില തുടർന്നതോടെ മത്സരം ഷൂട്ടൗട്ടിലേക്ക്. ഷൂട്ടൗട്ടിൽ ജർമനിയുടെ ഹാവേർട്സ്, നിക്ക് വോൾട്ട് മേഡ് എന്നിവരുടെ കിക്കും പാഴായി. അതേസമയം അവസാന രണ്ട് പാരഗ്വായ് താരങ്ങളുടെ കിക്കും ലക്ഷ്യത്തിലെത്തിയില്ല. അതോടെ സഡൻ ഡത്തിലേക്ക്. ജൊനാഥൻ ടായുടെ കിക്ക് പാഴായപ്പോൾ പാരഗ്വായ് വലകുലുക്കി. ജർമനി പുറത്ത്. പാരഗ്വായ് അടുത്ത റൗണ്ടിലേക്ക്.
Advertisements


