എറണാകുളം പൊന്നുരുന്നിയിലെ പി.എൻ.ബി. ഹൗസിംഗ് ഫിനാൻസിനെതിരെ നിർബന്ധിത ഇൻഷുറൻസ് വിൽപ്പനയെന്ന് പരാതി; റെഗുലേറ്ററി ഇടപെടൽ ആവശ്യപ്പെട്ട് യുവതി

കൊച്ചി: എറണാകുളം പൊന്നുരുന്നിയിലെ PNB Housing Finance ശാഖയിൽ ഹോം ലോൺ അനുവദിക്കുന്നതിനിടെ ഉപഭോക്താവിന് ഇഷ്ടമുള്ള ലൈഫ് ഇൻഷുറൻസ് പോളിസി അംഗീകരിക്കാതെ, സ്ഥാപനവുമായി ബന്ധപ്പെട്ട ഇൻഷുറൻസ് പോളിസി തന്നെ എടുക്കാൻ നിർബന്ധിക്കുന്നതായി ആരോപിച്ച് കൊച്ചി സ്വദേശിനിയായ ഒരു യുവതി പരാതിയുമായി രംഗത്തെത്തി.

Advertisements

നിയമപ്രകാരവും നിലവിലുള്ള റെഗുലേറ്ററി മാർഗനിർദേശങ്ങൾ പ്രകാരവും, ഉപഭോക്താവിന് താൻ തിരഞ്ഞെടുക്കുന്ന ഇൻഷുറൻസ് കമ്പനിയിൽ നിന്ന് ലൈഫ് ഇൻഷുറൻസ് എടുത്ത് അത് വായ്പാ സ്ഥാപനത്തിന് അസൈൻ ചെയ്ത് നൽകാൻ അവകാശമുണ്ടെന്നാണ് യുവതി ചൂണ്ടിക്കാട്ടുന്നത്. എന്നാൽ, സ്വന്തം ഇഷ്ടപ്രകാരമുള്ള പോളിസി അംഗീകരിക്കാതെ സ്ഥാപനം നിർദേശിക്കുന്ന പോളിസി മാത്രം വാങ്ങണമെന്ന് നിർബന്ധിക്കുന്നത് ഉപഭോക്താവിന്റെ സ്വതന്ത്രമായ തിരഞ്ഞെടുക്കാനുള്ള അവകാശത്തിന്റെ ലംഘനമാണെന്നും അവർ ആരോപിക്കുന്നു.
ഇത്തരത്തിലുള്ള നിർബന്ധിത ഇൻഷുറൻസ് വിൽപ്പന മൂലം ഉപഭോക്താക്കൾക്ക് ഗണ്യമായ സാമ്പത്തിക ബാധ്യതയുണ്ടാകുന്നതായും പരാതിയിൽ പറയുന്നു. 20 ലക്ഷം രൂപയുടെ ഹോം ലോൺ 10 വർഷത്തേക്ക് എടുക്കുന്ന ഒരാൾക്ക് ഈ രീതിയിലുള്ള ഇൻഷുറൻസ് നിർബന്ധം മൂലം ഏകദേശം ₹1.20 ലക്ഷം വരെ അധിക സാമ്പത്തിക ബാധ്യത ഉണ്ടാകുന്നുവെന്നാണ് പരാതിക്കാരിയുടെ ആരോപണം.
ഇക്കാര്യം ചൂണ്ടിക്കാട്ടി എറണാകുളം പൊന്നുരുന്നിയിലെ PNB Housing Finance ബ്രാഞ്ച് മാനേജർക്ക് രേഖാമൂലം പരാതി നൽകിയിട്ടുണ്ടെന്നും, ഉപഭോക്താവ് തിരഞ്ഞെടുക്കുന്ന ഇൻഷുറൻസ് പോളിസി വായ്പാ സ്ഥാപനത്തിന് അസൈൻ ചെയ്ത് നൽകാൻ നിയമാനുസൃതമായി അവസരം നൽകണമെന്നും അവർ ആവശ്യപ്പെട്ടു.
പരാതിയിൽ തൃപ്തികരമായ നടപടി ഉണ്ടായില്ലെങ്കിൽ National Housing Bank (NHB), Insurance Regulatory and Development Authority of India (IRDAI) എന്നിവയുൾപ്പെടെയുള്ള ബന്ധപ്പെട്ട റെഗുലേറ്ററി അധികാരികളെ സമീപിക്കുമെന്നും യുവതി അറിയിച്ചു.

Hot Topics

Related Articles