മാധ്യമപ്രവർത്തകരെ അവശ്യ സേവന വിഭാഗത്തില്‍ ഉള്‍പ്പെടുത്തി തെരഞ്ഞെടുപ്പ് കമ്മീഷൻ 

ന്യൂസ് ഡെസ്ക് : മാധ്യമപ്രവർത്തകരെ അവശ്യ സേവന വിഭാഗത്തില്‍ ഉള്‍പ്പെടുത്തി തെരഞ്ഞെടുപ്പ് കമ്മീഷൻ.മാധ്യമപ്രവർത്തകർ അടക്കം 14 വിഭാഗത്തില്‍പ്പെട്ടവരെയാണ് അവശ്യ സേവനത്തില്‍ ഉള്‍പ്പെടുത്തി പോസ്റ്റല്‍ വോട്ടിന് അനുമതി നല്‍കിയിരിക്കുന്നത്.

പൊലീസ്, അഗ്നിരക്ഷാ സേന, ജയില്‍ ഉദ്യോഗസ്ഥർ, എക്‌സൈസ് ഉദ്യോഗസ്ഥർ, മില്‍മ, ഇലക്‌ട്രിസിറ്റി, വാട്ടർ അതോറിറ്റി, കെ.എസ്.ആർ.ടി.സി, ട്രഷറി, ആരോഗ്യസേവനങ്ങള്‍, ഫോറസ്റ്റ്, കേന്ദ്ര സർക്കാർ സ്ഥാപനങ്ങള്‍ (ഓള്‍ ഇന്ത്യാ റേഡിയോ, ദൂരദർശൻ, ബി.എസ്.എൻ.എല്‍, റെയില്‍വേ, പോസ്റ്റല്‍, ടെലഗ്രാഫ്), മാധ്യമപ്രവർത്തകർ, കൊച്ചി മെട്രോ എന്നിവയാണ് അവശ്യസർവീസില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

Hot Topics

Related Articles